Question:

സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?

Aപാക്കിസ്ഥാൻ

Bമ്യാൻമാർ

Cഅഫ്ഗാനിസ്ഥാൻ

Dചൈന

Answer:

C. അഫ്ഗാനിസ്ഥാൻ

Explanation:

ഗുരു ഗ്രന്ഥ സാഹിബ്.

  • സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം.
  • ആദിഗ്രന്ഥ എന്നും അറിയപ്പെടുന്നു.
  • 1469 മുതൽ 1708 വരെയുള്ള കാലയളവിൽ ഉള്ള, ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസസംഹിതകളാണിതിൽ ഉള്ളത്.
  • സിഖ് ഗുരുക്കന്മാരിൽ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ 1706ൽ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു.
  • ശാരദ ലിപിയുടെ ഒരു വകഭേദമായ ഗുരുമുഖി എന്നറിയപ്പെടുന്ന ലിപിയിൽ ആണിത് എഴുതിയിരിക്കുന്നത്. 
  • 2021ൽ ഗുരു ഗ്രന്ഥ സാഹിബിന്റെ 3 പകർപ്പുകൾ (സരൂപ്) അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാപ്റ്റർ ആണ്  റോയൽ ചാർട്ടർ. 

2.ഈസ്റ്റിന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ജെയിംസ് ഒന്നാമൻ ആണ്

പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?

'Tatavabodhini Patrika' promoted the study of India's past,in which language ?

ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട്  പിടിച്ചെടുത്തു.

2.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.