Question:

സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?

Aപാക്കിസ്ഥാൻ

Bമ്യാൻമാർ

Cഅഫ്ഗാനിസ്ഥാൻ

Dചൈന

Answer:

C. അഫ്ഗാനിസ്ഥാൻ

Explanation:

ഗുരു ഗ്രന്ഥ സാഹിബ്.

  • സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം.
  • ആദിഗ്രന്ഥ എന്നും അറിയപ്പെടുന്നു.
  • 1469 മുതൽ 1708 വരെയുള്ള കാലയളവിൽ ഉള്ള, ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസസംഹിതകളാണിതിൽ ഉള്ളത്.
  • സിഖ് ഗുരുക്കന്മാരിൽ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ 1706ൽ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു.
  • ശാരദ ലിപിയുടെ ഒരു വകഭേദമായ ഗുരുമുഖി എന്നറിയപ്പെടുന്ന ലിപിയിൽ ആണിത് എഴുതിയിരിക്കുന്നത്. 
  • 2021ൽ ഗുരു ഗ്രന്ഥ സാഹിബിന്റെ 3 പകർപ്പുകൾ (സരൂപ്) അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

Related Questions:

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?

ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്‌ത ഗവർണർ ജനറൽ ആര് ?