App Logo

No.1 PSC Learning App

1M+ Downloads

എത്രാമത്തെ ഭേദഗതിയിലൂടെ ആണ് 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത് ?

A41-ാം ഭേദഗതി

B40-ാം ഭേദഗതി

C42-ാം ഭേദഗതി

D23-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

ഭരണഘടനയുടെ 42 -ാം ഭേദഗതി 

  • മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭേദഗതി 
  • 42 -ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ രാഷ്ട്രപതി - ഫക്രുദ്ദീൻ അലി അഹമ്മദ് 
  • 42 -ാം ഭേദഗതിക്കായി ശിപാർശ ചെയ്ത കമ്മിറ്റി - സ്വരൺസിംഗ് കമ്മിറ്റി 
  • 42 -ാം ഭേദഗതി പാർലമെന്റിൽ പാസ്സായ വർഷം - 1976 
  • 42 -ാം ഭേദഗതി നിലവിൽ വന്ന വർഷം -1977 ജനുവരി 3 
  • ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത ഏക ഭരണ ഘടനാ ഭേദഗതി 
  • 42 -ാം ഭേദഗതയിലൂടെ ഭാഗം 3 ൽ ഉൾപ്പെടുത്തിയ അനുഛേദങ്ങൾ - അനുഛേദം 31D, അനുഛേദം 32 A
  • 42 -ാം ഭേദഗതയിലൂടെ  കൂട്ടിചേർത്ത ഭാഗം - മൌലിക കടമകളെപറ്റി പ്രതിപാദിക്കുന്ന ഭാഗം 4 -A 

42 -ാം ഭേദഗതയിലൂടെ ആമുഖത്തിൽ കൂട്ടിചേർത്ത വാക്കുകൾ 

  • സ്ഥിതി സമത്വം ( Socialist )
  • മതേതരത്വം ( Secular ) 
  • അഖണ്ഡത ( Integrity )

42 -ാം ഭേദഗതയിലൂടെ ആമുഖത്തിനുണ്ടായ പ്രധാന മാറ്റങ്ങൾ 

  • പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നതിനു പകരം പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക് എന്നായി 

  • രാഷ്ട്രത്തിന്റെ ഐക്യം എന്ന പ്രയോഗത്തിന് പകരം രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി 

Related Questions:

73-ാം ഭരണഘടന ഭേദഗതി താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'വനം' കൺകറൻറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?

ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യുന്നത് ഏത് വകുപ്പ് അനുസരിച്ചാണ് ?

44-ാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. വസ്തു അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.
  2. ഇന്ത്യയുടെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷ യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഭീഷണിപ്പെടുത്തുമ്പോൾ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.
  3. അടിയന്തരാവസ്ഥക്കാലത്താണ് 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം ഏത് ?