App Logo

No.1 PSC Learning App

1M+ Downloads
അലഹബാദിനടുത്തുള്ള ഏത് പ്രദേശത്തിലൂടെയാണ് 82 ½ ഡിഗ്രി കിഴക്ക് രേഖാംശ രേഖ കടന്നുപോകുന്നത് ?

Aകാൻപുര്‍

Bപ്രയാഗ്രാജ്

Cഗോരഖ്പൂര്‍

Dമിർസാപ്പൂർ

Answer:

D. മിർസാപ്പൂർ

Read Explanation:

  • ഓരോ രാജ്യത്തിലൂടെ (മധ്യ ഭാഗത്ത്) കടന്നുപോകുന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തിൻ്റെ സ്റ്റാൻഡേർഡ് സമയം (മാനക സമയം) അംഗീകരിക്കുന്നത്.

  • ഇന്ത്യയിലെ സമയ മേഖലകളുടെ എണ്ണം - 1

  • ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് അലഹബാദിനടുത്തുകൂടി കടന്നു പോകുന്ന 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കിയാണ്.

  • 82 ½ ഡിഗ്രീ പൂർവ്വരേഖാംശത്തെ ആസ്‌പദമാക്കി ഇന്ത്യൻ സമയം നിശ്ചയിക്കാൻ തുടങ്ങിയത് 1906 ജനുവരി 1 മുതലാണ്.

  • ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തെക്കാൾ 5:30 മണിക്കൂർ മുന്നിൽ ആണ്.

  • ഒരു ഡിഗ്രി രേഖാംശം തിരിയാൻ എടുക്കുന്ന സമയം: 1440/360 = 4 മിനിട്ട്

  • 360 ഡിഗ്രീ തിരിയാൻ വേണ്ട സമയമാണ് 1440 മിനിട്ട്.

  • അടുത്തടുത്ത രേഖാംശരേഖകൾ തമ്മിലുള്ള സമയവ്യത്യാസം 4 മിനിട്ട് (1 ഡിഗ്രി) ആണ്.

  • അതായത് ഭൂമി 4 മിനിട്ടിനുള്ളിൽ 1 ഡിഗ്രീ കറങ്ങുന്നു

  • 1 മണിക്കൂറിൽ 15 ഡിഗ്രീ കറങ്ങുന്നു (15 x 4 = 60 മിനിറ്റ്)

  • ഓരോ 15 ഡിഗ്രി രേഖാംശവും തമ്മിൽ ഒരു മണിക്കൂർ വ്യത്യാസം ഉണ്ടാകും

image.png

  • 82 ½ ഡിഗ്രീ കിഴക്ക് രേഖാംശം നേപ്പാളിലൂടെയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.

  • 82 ½ ഡിഗ്രീ കിഴക്ക് രേഖാംശം കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ്

  • 82 ½ ഡിഗ്രീ കിഴക്ക് രേഖാംശം കടന്നുപോകുന്ന ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാക്കിനട (ആന്ധ്രപ്രദേശ്)

  • അലഹബാദിനടുത്തുള്ള മിർസാപ്പൂർ പ്രദേശത്തിലൂടെ കടന്നുപോകുന്ന 82 ½ ഡിഗ്രി കിഴക്ക് രേഖാംശ രേഖയിലെ പ്രാദേശിക സമയമാണ് (IST) ഇന്ത്യയിലാകമാനം കണക്കാക്കുന്നത്.


Related Questions:

Which among the following places of India are covered under the seismic zone IV?

1. Jammu & Kashmir

2. Delhi

3. Bihar

4. Indo Gangetic plain

Choose the correct option from the codes given below :

Which is the national animal of India?

The Tropic of Cancer passes through which of the following states?

1. Gujarat

2. Chattisgarh

3. Uttar Pradesh

4. Jharkhand

Choose the correct option from the codes given below:

What is the coastal length of India?
What percentage of the world's total land area is India?