App Logo

No.1 PSC Learning App

1M+ Downloads
6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമായത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

A44ആം ഭേദഗതി 1978

B86ആം ഭേദഗതി 2002

C42ആം ഭേദഗതി 1976

D61ആം ഭേദഗതി 1989

Answer:

B. 86ആം ഭേദഗതി 2002

Read Explanation:

86 ആം ഭേദഗതി : 2002

  • പ്രാഥമിക വിദ്യാഭ്യാസം മൗലിക അവകാശമാക്കി മാറ്റി.  
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി : എ ബി വാജ്പേയ്
  • ഈ ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി : എ പി ജെ അബ്ദുൽ കലാം 
  • 86-ാം ഭേദഗതി പ്രകാരം വിഭാവനം ചെയ്ത അനന്തരഫലമായ നിയമനിർമ്മാണമാണ് Right To Education
  • 2002 ലെ 86 ആം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നു ഭാഗങ്ങളിലെ, അനുബന്ധ അനുഛേദങ്ങളിൽ മാറ്റമുണ്ടായി:
  • മൗലിക അവകാശങ്ങളിൽ  ആർട്ടിക്കിൾ 21A കൂട്ടി ച്ചേർത്തു
  • ആർട്ടിക്കിൾ 21A പ്രകാരം 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി
  • മാർഗനിർദേശക തത്വങ്ങളിലെ ആർട്ടിക്കിൾ 45 ൽ ഭേദഗതി വരുത്തി
  • ആർട്ടിക്കിൾ 45 പ്രകാരം 6 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്നു
  • മൗലിക കടമകളിലെ ആർട്ടിക്കിൾ 51 A യിൽ ഭേദഗതി വരുത്തി പതിനൊന്നാമത് ആയി ഒരു മൗലിക കടമ(51 A (k)) കൂടി കൂട്ടി ച്ചേർത്തു
  • 51 A (k) പ്രകാരം 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക എന്നത് മൗലിക കടമയാണ് 
  • വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചത് : 2009 ഓഗസ്റ്റ് 26
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് : 2010 ഏപ്രിൽ 1

  • ഭരണഘടനയുടെ 42-ാം ഭേദഗതി വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിൽ നിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി, അതിനാൽ പാർലമെന്റിനും സംസ്ഥാന അസംബ്ലികൾക്കും അതിൽ നിയമനിർമ്മാണം നടത്താം

Related Questions:

അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?
Which one among the following is added to fundamental duties through the 86th Amendment Act, 2002 of the Indian Constitution?
മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വർക്ക് വിദ്യാഭ്യാസത്തിനും ജോലികളിലും 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതി ഏത്?
കൂറുമാറ്റ നിരോധന നിയമം പാസ്സാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശം