Challenger App

No.1 PSC Learning App

1M+ Downloads
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dവിസരണം

Answer:

B. ചാലനം

Read Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

കടൽക്കാറ്റുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനയാണ് :
താപനിലയുടെ അടിസ്ഥാന യൂണിറ്റ്?
ഫിലമെന്റ് പൊട്ടിയതുമൂലം ഫ്യൂസ് ആയ ഒരു ബൾബിന്റെ ഫിലമെന്റ് കൂട്ടിച്ചേർത്തു പ്രകാശിപ്പിക്കുന്നുവെങ്കിൽ പ്രകാശതീവ്രതയിൽ വരുന്ന മാറ്റം ?
മൈക്രോവേവ് ഓവനിൽ ഭക്ഷണം ചൂടാകുന്നതിന്റെ പ്രധാന കാരണം ഏതാണ് ?
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?