Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഏതു പദ്ധതിയിലൂടെയാണ് മികവായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിമാസ ധനസഹായം ലഭിക്കുന്നത്?

Aഅയ്യങ്കാളി പദ്ധതി

Bനിർഭയ പദ്ധതി

Cസ്വാസ്ഥ്യം പദ്ധതി

Dജനനി ജന്മ രക്ഷ

Answer:

D. ജനനി ജന്മ രക്ഷ

Read Explanation:

  • ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് 2000 രൂപ വീതം നൽകുന്ന പദ്ധതിയാണ് ജനനി ജന്മ രക്ഷ.

  • നഗരപ്രദേശങ്ങളില്‍ വസിക്കുന്ന അവിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂർത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

  • .സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നിർഭയ.

  • 60 വയസ്സിന് താഴെ പ്രായമുള്ളവർക്കുള്ള കോവിഡിനെതിരെയുള്ള പ്രതിരോധത്തിനായുള്ള പദ്ധതിയാണ് സ്വാസ്ഥ്യം പദ്ധതി


Related Questions:

സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക.?
കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി ?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?