Challenger App

No.1 PSC Learning App

1M+ Downloads
മുറുകിയിരിക്കുന്ന ഫൗണ്ടൻ പേനയുടെ അടപ്പ് അഴിക്കുവാനായി, അത് ചൂടാക്കുന്നു. കാരണം ,

Aചൂടാക്കുമ്പോൾ പേനയുടെ അടപ്പ് ഉരുകി മാറുന്നു

Bചൂടാക്കുമ്പോൾ പേനയുടെ അടപ്പ് വികസിക്കുന്നു

Cചൂടാക്കുമ്പോൾ പേനയുടെ അടപ്പ് സങ്കോചിക്കുന്നു

Dഇവയൊന്നുമല്ല

Answer:

B. ചൂടാക്കുമ്പോൾ പേനയുടെ അടപ്പ് വികസിക്കുന്നു

Read Explanation:

Note:
  • പേനയുടെ മുകൾഭാഗം ലോഹമായതിനാൽ, ചൂടാക്കുമ്പോൾ അത് കൂടുതൽ വികസിക്കുന്നു. അതിനാൽ എളുപ്പത്തിൽ അഴിച്ചുമാറ്റാൻ സാധിക്കുന്നു.
  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.

Related Questions:

ഒരു സ്റ്റീൽ ഗ്ലാസിൽ ചൂടുള്ള ചായ മേശപ്പുറത്ത് തുറന്നു വച്ചിരിക്കുന്നു. അൽപ്പസമയം കഴിയുമ്പോൾ ചായ തണുക്കുന്നു. ഏതെല്ലാം രീതിയിലാണ് ചായയിൽ നിന്ന് താപം നഷ്ടപ്പെടുന്നത് ?
തെർമോമീറ്ററിലെ മെർക്കുറി ലെവൽ ഉയരുന്നത്തിന് പിന്നിലെ കാരണം എന്താണ് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ഖര വസ്തുക്കൾ ---- .
  • താപം നഷ്ടപ്പെടുമ്പോൾ ഖര വസ്തുക്കൾ ---- .  

(വികസിക്കുന്നു, സങ്കോചിക്കുന്നു)

കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?

ഉചിതമായി പൂരിപ്പിക്കുക:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ -----. 
  • താപം നഷ്ടപ്പെടുമ്പോൾ, ദ്രാവകങ്ങൾ -----. 

 (സങ്കോചിക്കുന്നു, വികസിക്കുന്നു)