Challenger App

No.1 PSC Learning App

1M+ Downloads
വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?

Aമഗധ

Bലിച്ഛവി

Cശാക്യ

Dകോസല

Answer:

B. ലിച്ഛവി

Read Explanation:

വർദ്ധമാനമഹാവീരൻ

  • വർദ്ധമാനമഹാവീരൻ്റെ ജീവിതത്തിനു ബുദ്ധൻ്റേതുമായി അസാധാരണ സാദൃശ്യമുണ്ട്. 

  • സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 

  • വർദ്ധമാനന്റെ പിതാവ് 'ജ്ഞാത്രിക'കുലത്തിൻ്റെ മേധാവിയായിരുന്നു. 

  • അമ്മ 'ലിച്ഛവി' കുലത്തിലെ ഒരു രാജകുമാരിയും. 

  • ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ മുപ്പത്തൊന്നാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 

  • ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടി ജനിച്ചു. 

  • മഹാവീരൻ ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞു സന്ന്യാസം സ്വീകരിച്ചു പലേടങ്ങളിലും അലഞ്ഞുനടന്നു. 

  • ഈ ദേശാടനത്തിനിടയിൽ അദ്ദേഹം അനേകം തത്ത്വചിന്തകന്മാരും സന്ന്യാസികളുമായി സമ്പർക്കത്തിലേർപ്പെട്ടു. 

  • 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 42-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 

  • ഇതിനുശേഷം ജിനൻ എന്നും മഹാവീരൻ എന്നുമുള്ള പേരുകളാൽ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി. 

  • 'ജിനൻ' എന്ന വാക്കിൽനിന്നാണ് "ജൈനമതം' എന്ന പേര് ഉത്ഭവിച്ചത്. 

  • മഗധം, കോസലം മുതലായ പ്രദേശങ്ങളായിരുന്നു മഹാവീരൻ്റെ പ്രവർത്തനരംഗങ്ങൾ. 

  • 30 കൊല്ലത്തോളം തന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. 

  • രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. സിദ്ധാർത്ഥന്റെയും ത്രിശാലിയുടെയും പുത്രനായി അദ്ദേഹം വൈശാലിക്കു സമീപമുള്ള കുന്ദ ഗ്രാമത്തിലാണ് (ബിഹാർ) ജനിച്ചത്. 
  2. ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച മഹാവീരൻ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ യശോധ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 
  3. 12 കൊല്ലത്തെ സന്ന്യാസ ജീവിതത്തിനുശേഷം 52-ാമത്തെ വയസ്സിൽ വർദ്ധമാനൻ പരമമായ ജ്ഞാനം നേടി. 
  4. രാജഗൃഹത്തിനടുത്ത് 'പാവ' എന്ന സ്ഥലത്തുവച്ച് തൻ്റെ 72-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.
    ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തത് എത്രാമത്തെ വയസ്സിൽ ആണ് ?
    താഴെപ്പറയുന്നവരിൽ ആരാണ് ബുദ്ധന്റെ പ്രിയപ്പെട്ട ശിഷ്യൻ :
    മഹാവീരന്റെ പുത്രിയുടെ പേര് :
    ജൈനമത സർവ്വകലാശാല :