Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രാമകഥപ്പാട്ട് താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു?

Aവടക്കൻ പാട്ട്

Bചമ്പൂകാവ്യം

Cമണിപ്രവാള കാവ്യം

Dതെക്കൻ പാട്ട്

Answer:

D. തെക്കൻ പാട്ട്

Read Explanation:

  • പഴയ തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശത്തു പ്രചാരമുള്ള നാടന്‍ പാട്ടുകളാണ് തെക്കന്‍പാട്ടുകള്‍.

  • തിരുവനന്തപുരം ജില്ലയും കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പ്രദേശമാണ് പഴയ തെക്കന്‍ തിരുവിതാംകൂര്‍.

  • തമിഴ് കലര്‍ന്ന മലയാളമാണ് തെക്കന്‍പാട്ടുകളിലെ ഭാഷ.

  • ഈ വിഭാഗത്തിലെ ഏറ്റവും പ്രശസ്തവും സാഹിത്യമൂല്യമുള്ളതുമായ കൃതിയാണ് രാമകഥപ്പാട്ട്.

  • കോവളത്തിനടുത്തുള്ള ആവാടുതുറ സ്വദേശിയായ അയ്യിപ്പിള്ളി ആശാൻ ആണ് ഇതിന്റെ കർത്താവ്.


Related Questions:

ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യം ?

തമിഴ് സംസ്കൃതമെന്റുള്ള

സുമനസ്സുകൾ കൊണ്ടൊരു

ഇണ്ടമാല തൊടുക്കിന്റേൻ

പുണ്ഡരീകാക്ഷ പൂജയായ്

ലീലതിലകത്തിൽ ചേർത്തിരിക്കുന്ന ഈ വരികൾ ഏത് കൃതിയിലേതാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?
'രമണീയാർത്ഥപ്രതിപാദക ശബ്ദഃ കാവ്യം' എന്നു കാവ്യത്തെ നിർവ്വചിച്ചതാര്?