മുഗൾ ചക്രവർത്തിയായ ജഹാംഗീർ ആർക്കാണ് 'ഇംഗ്ലീഷ് ഖാൻ' എന്ന പദവി നൽകിയത് ?
Answer:
C. വില്യം ഹോക്കിൻസ്
Read Explanation:
വില്യം ഹോക്കിൻസ്

- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകാല പ്രതിനിധിയായി ഇന്ത്യയിൽ എത്തിയ നാവികൻ .
- 1608 ഓഗസ്റ്റ് 24 ന് ഇന്ത്യയിലെ സൂറത്തിൽ നങ്കൂരമിട്ട ആദ്യത്തെ കമ്പനി കപ്പലായ ഹെക്ടറിന്റെ കമാൻഡറായിരുന്നു അദ്ദേഹം.
- വില്യം ഹോക്കിൻസ് സൂററ്റിൽ എത്തിയെങ്കിലും ഉടൻ തന്നെ പോർച്ചുഗീസുകാർ അദ്ദേഹത്തെ പിടികൂടി.
- പോർച്ചുഗീസുകാർ വിട്ടയച്ച ശേഷം ബുർഹാൻപൂരിലെ വൈസ്രോയിയുടെ സഹായത്തോടെ 1609 ഏപ്രിൽ 16-ന് അദ്ദേഹം ആഗ്രയിലെത്തി.
- മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ കൊട്ടാരത്തിൽ രണ്ട് വർഷത്തോളം ബ്രിട്ടീഷ് ദൂതനായി ഹോക്കിൻസ് വസിച്ചു.
- ജഹാംഗീർ അദ്ദേഹത്തിന് 'ഇംഗ്ലീഷ് ഖാൻ' എന്ന പദവി നൽകി ആദരിച്ചു.
- ഹോക്കിൻസ് ജഹാംഗീറിനോട് ബ്രിട്ടീഷുകാർക്ക് ഒരു ഫാക്ടറി നിർമ്മിക്കുവാൻ അനുവാദം ആവശ്യപ്പെട്ടു.
- പോർച്ചുഗീസുകാർക്കെതിരെ യുദ്ധ സഹായവും, ഫാക്ടറി നിർമ്മിക്കുന്നതിന് ആവശ്യമായ തുകയും പകരം ചോദിച്ചുകൊണ്ട് ജഹാംഗീർ അനുമതി നൽകി.
- പിന്നീട് മുഗൾ ചക്രവർത്തിയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് അദ്ദേഹം 1611 നവംബർ 2-ന് ആഗ്രയിൽ നിന്ന് തിരികെ സൂറത്തിൽ എത്തി.
- രണ്ട് വർഷത്തിന് ശേഷം, അതായത് 1614-ൽ, ജന്മ ദേശത്തേക്കുള്ള യാത്രാമധ്യേ, വില്യം ഹോക്കിൻസ് അന്തരിച്ചു.