App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനങ്ങളുടെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?

Aരാഷ്‌ട്രപതി

Bമുഖ്യമന്ത്രി

Cഗവർണർ

Dധനകാര്യ കമ്മീഷൻ

Answer:

C. ഗവർണർ

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

  • കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് തലവൻ. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
  • അനുച്ഛേദം 151 അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് രാഷ്ട്രപതിക്ക് സി.എ.ജി സമർപ്പിക്കുന്നു.
  • അനുച്ഛേദം 151 അനുസരിച്ച് തന്നെ സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നു.

  • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്.
  • CAGയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു സുപ്രീം കോടതി ജഡ്ജിയുടെതിന് തുല്യമാണ്
  • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തലസ്ഥാനത്തുനിന്ന് നീക്കുന്നത്.
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 

 


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
As per Article 279A of the amended Constitution of India, the chairperson of the GST Council is :

താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങൾ അല്ലാത്തവ ഏത്/ ഏതൊക്കെ ?

  1. ചരക്ക് സേവന നികുതി കൗൺസിൽ (GST Council)
  2. നീതി ആയോഗ് (NITI Aayog)
  3. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
  4. ദേശീയ പട്ടികജാതി കമ്മീഷൻ (NCSC)
    കേരള സർവീസ് റൂൾസ് കേരള നിയമസഭ പാസാക്കിയത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ് ?
    Article 330 to 342 of Indian Constitution belong to ?