App Logo

No.1 PSC Learning App

1M+ Downloads
സിഎജി രാജിക്കത്തു നൽകുന്നതാർക്ക് ?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dലോക്സഭാ സ്പീക്കർ

Answer:

B. രാഷ്ട്രപതി

Read Explanation:

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി)

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. 
  • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
  • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
  • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
  • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്
  • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി (സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ)
  • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
  • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
  • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 

 


Related Questions:

ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് ഏതു സംസ്ഥാനത്താ യിരുന്നു?
രണ്ടുപ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ? 

1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി 

2) കൃതി - Without Fear or Favour 

3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി 

4) 1996 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.

 

Who summons the meetings of the Parliament?
The Supreme Commander of the Armed Forces in India is