Challenger App

No.1 PSC Learning App

1M+ Downloads
വിശ്വസ്തത, കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത എന്നിവ ഡാനിയൽ ഗോൾമാൻ്റെ ഏത്‌ ബുദ്ധി സവിശേഷതയുടെ പ്രത്യേകതയാണ് ?

Aസ്വാവബോധം

Bസാമൂഹിക നൈപുണി

Cസാമൂഹ്യാവബോധം

Dആത്മനിയന്ത്രണം

Answer:

D. ആത്മനിയന്ത്രണം

Read Explanation:

ഡാനിയേൽ ഗോൾമാൻ്റെ അഭിപ്രായപ്രകാരം 5 അടിസ്ഥാന ശേഷികൾ ആണ് വൈകാരിക ബുദ്ധിയെ നിർണയിക്കുന്നത്.

  1. അഹം ബോധം / സ്വാവബോധം (Self awareness) - നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotion)
  2. ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)
  3. ആത്മചോദനം / അഭിപ്രേരണ (Self  motivation) - സ്വയം പ്രചോദിതമാവുക /  (Motivating ourselves)
  4. സഹഭാവം / അനുതാപം (Empathy) - മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക / (Recognising the emotions of others)
  5. സാമൂഹിക നൈപുണികൾ (Social skills) - ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് /  (Dealing relations effectively)

ആത്മനിയന്ത്രണം / (Self regulation) - വികാരങ്ങളെ നിയന്ത്രിക്കുക  (Managing our emotion)

അനഭിലഷണീയ വികാരങ്ങളെ തിരിച്ചറിയാനും, നിയന്ത്രിക്കുവാനുമുള്ള കഴിവ് ആണ് ആത്മനിയന്ത്രണം.

ആത്മനിയന്ത്രണത്തിന്റെ സവിശേഷതകൾ:

  1. വിശ്വസ്തത 
  2. കാര്യങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ മികച്ച രീതിയിൽ ഏറ്റെടുത്തു നടത്താനും, മാറ്റങ്ങളെ ഉൾക്കൊള്ളാനുമുള്ള സന്നദ്ധത.
  3. പുതിയ സാഹചര്യങ്ങളെയും, ആശയങ്ങളേയും സ്വീകരിക്കുവാനുള്ള താൽപര്യം 

Related Questions:

"Intelligence is the aggregate or global capacity of an individual to act purposefully, to think rationally and deal effectively with his environment." This definition is given by
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?
The g factor related to
ബുദ്ധിയെ പറ്റിയുള്ള ട്രൈയാർക്കിക്ക് സിദ്ധാന്തം അവതരിപ്പിച്ചത് ആര് ?
ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?