Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1960 കളുടെ ആദ്യപകുതിയിൽ പോലും ആ അർത്ഥം അത്ര വ്യാപകമായിരുന്നില്ലെന്നാണ് അക്കാലത്തെ കവിതയെക്കുറിച്ച് 1964-ലും 1965-ലും അയ്യപ്പപ്പണിക്കർ രചിച്ച രണ്ടു ലേഖനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ആധുനികത എന്ന പദത്തിൻ്റെ ഏതർത്ഥത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത് ?

പാശ്ചാത്യകലയിലെയും സാഹിത്യത്തിലെയും പുത്തൻ പ്രവണതകളെ വിശകലനം ചെയ്തുകൊണ്ട് 1976-ൽ എം മുകന്ദൻ എഴുതിയ ഒരു പ്രബന്ധമുണ്ട്. 'എന്താണ് ആധുനികത' സാഹിത്യത്തിന് ദാർശനികാടിസ്ഥാനം ഉണ്ടാകണമെന്ന മുകുന്ദന്റെ നിരീക്ഷണം പ്രധാനമാണെങ്കിലും ആധുനികതയ്ക്ക് ഒരു ദാർശനികാടിസ്ഥാനം പ്രദാനം ചെയ്യുകയായിരുന്നു മുകുന്ദൻ്റെ ആധുനികതാ ലേഖനത്തിന്റെ സത്വരലക്ഷ്യമെന്ന് പറയാൻ പറ്റില്ല. സംവാദങ്ങളിലും സാഹിത്യചർച്ചകളിലും മറ്റും മുഴങ്ങിക്കേട്ട ആധുനികതയെതിരായുള്ള എതിർശബ്ദങ്ങൾക്കുള്ള മറുപടിയായിരുന്നു വാസ്തവത്തിൽ ആ ലേഖനം. പത്തൊൻപതാംനൂറ്റാണ്ടിലും അതിനുശേഷവും ലോകമനസ്സിനെ ബാധിച്ച ഭൗതികവും ആത്മീയവുമായ കാപട്യത്തിനെതിരെയുള്ള പ്രക്ഷോഭമായി മുകുന്ദൻ വിശേഷിപ്പിക്കുന്ന ആധുനികതയോടൊപ്പം നിൽക്കാൻ അന്ന് മലയാളത്തിൽ പ്രതിഭാശാലികളായ പല സാഹിത്യകാരുണ്ടായിരുന്നെങ്കിലും വിമർശന രംഗത്ത് അധികംപേരുണ്ടായിരുന്നില്ല. അതു കൊണ്ടുതന്നെ ആധുനികതയുടെ സിദ്ധാന്തപരമായ വശത്തെ വിശദീകരിക്കുവാനുള്ള നോവലിസ്റ്റിന്റെ ശ്രമമായാണ് മുകുന്ദൻ്റെ ലേഖനത്തെ കാണേണ്ടത്. ആ ലേഖനത്തിനു മുമ്പുള്ള ഏകദേശം ഒരു ദശകം വരുന്ന കാലത്താണ് ആധുനികത എന്ന പദത്തിന് അതിന്റെ സാഹിത്യസൂചകമായ അർത്ഥം കിട്ടുന്നത്. അതിനു മുമ്പ് 1960 -കളുടെ ആദ്യപകൃതിയിൽ പോലും ആ ആർത്ഥം അത്ര വ്യാപകമായിരുന്നില്ലെന്നാണ് അക്കാലത്തെ കവിതയെ കുറിച്ച്‌ 1964 -ലും 1965 എം അയ്യപ്പപ്പണിക്കർ രചിച്ച രണ്ടു ലേഖനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അക്കിത്തം, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ, എം.എൻ. പാലൂർ തുടങ്ങിയവർ കവിതയിൽ കൊണ്ടുവന്ന പുതിയ ഭാവുകത്വത്തെ വിശേഷിപ്പിക്കുവാൻ അയ്യപ്പപ്പണിക്കർ ഈ ലേഖനത്തിൽ ഉപയോഗിക്കുന്നത് നവ്യകാവ്യം, നവീനകവിത എന്നീ പ്രയോഗങ്ങളാണ്. 1965 -ൽ എൻ.എൻ. കക്കാട് എഴുതിയ പുതിയ കവിത എന്ന ലേഖനത്തിലും അയ്യപ്പപ്പണിക്കർ, അക്കിത്തം, മാധവൻ അയ്യപ്പത്ത് തുടങ്ങിയവരുടെ സർഗാത്മകയത്നങ്ങളെ വിസ്തരിക്കുമ്പോൾ ആധുനികത എന്ന പദം ഒരിടത്തും കടന്നു വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു സാഹിത്യസംബന്ധിയായ പദമായി അത് ചരിത്രത്തിൽ ഇടം കണ്ടെത്തിയതിൻ്റെ വഴികൾ എന്തൊക്കെയാണെങ്കിലും കഴിഞ്ഞ മൂന്നു നാലു ദശകങ്ങളിൽ വായിച്ചുമുതിർന മലയാളികൾക്ക് ആധുനികത എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അറുപതെഴുപതുകളിലെ സാഹിത്യഭാവുകത്വത്തെ സൂചിപ്പിക്കുന്ന വാക്കാണ്. ആ ദശകങ്ങളിലെ സാഹിത്യാനുഭവത്തെ നിർണായകമായി സ്വാധീനിച്ച ഭാവുകത്വശീലമാണത്. സങ്കേതബദ്ധമെന്ന ഭവത്തെ നിർണായകമായി സ്വാധീനി കാല്പനികവിരുദ്ധമെന്നും ഭാഷാ പരീക്ഷണങ്ങളിൽ ഊന്നുന്നതൊന്നുമൊക്കെയായിരിന്നു ഈ ഭാവുകത്വത്തെ സാഹിത്യമീമാംസകർ ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധുനികതയെയും ആധുനികാനന്തര സാങ്കേ ഹിക വികാസങ്ങളെയും സംബന്ധിച്ച പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഉറപ്പു പറയാവുന്ന ഒരു കാര്യം കലാസാഹിത്യാദികളെ സ്പർശിക്കുന്ന ഒരു ഭാവുകത്വ കാലാവസ്ഥയായി മാത്രം ഇന്നു ആധുനികതയെ പരിഗണിക്കാനാവില്ല എന്നതാണ്. ഒറ്റനോട്ടത്തിൽ താരതമ്യേന ലളിതമായ വിവക്ഷയേ ആധുനികത എന്ന വാക്കിനുള്ളൂ. പരമ്പരാഗത മൂല്യങ്ങൾക്ക് എതിരായി നിൽക്കുന്ന പുതിയ മൂല്യങ്ങൾ എന്നതാണ് ആ വിവക്ഷ. 1789-ലെ ഫ്രഞ്ച് വിപ്ലവത്തി-നുമുമ്പുള്ള രണ്ടുമൂന്നു നൂറ്റാണ്ടുകളിൽ നിലനിന്ന ഭരണക്രമത്തെ ഫ്രഞ്ചുകാർ വിശേഷിപ്പിച്ചത് 'പഴയ ലോകക്രമം' എന്ന പ്രയോഗത്തിലായിരുന്നു. ക്രമത്തിൽ നിന്നുള്ള പൂർണമായ വിഛേദമാണ് ആധുനികലോകത്തിൻ്റേത്. അതുകൊണ്ടു തന്നെ ഫ്രഞ്ച് വിപ്ലവത്തെ ആധുനികത-യിലേക്കുള്ള കവാടമായി ഗണിക്കുന്ന സാമൂഹ്യ-ശാസ്ത്രജ്ഞർ ഏറെയാണ്.

Aസാഹിത്യസൂചകമായ അർത്ഥം.

Bഭൗതിക പരിസരത്തെ കുറിക്കുന്ന അർത്ഥം

Cലോകബോധത്തെ സൂചിപ്പിക്കുന്ന അർത്ഥം.

Dപഴയ ലോകക്രമത്തിൽ നിന്നുള്ള പൂർണ്ണ വിച്ഛേദം എന്ന അർത്ഥം.

Answer:

A. സാഹിത്യസൂചകമായ അർത്ഥം.

Read Explanation:

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങളെ അടിസ്ഥാനമാക്കി, 1960-കളുടെ പകുതി വരെ 'ആധുനികത' (Modernity) എന്ന പദത്തിന് ലഭിക്കാതിരുന്നതോ അല്ലെങ്കിൽ അക്കാലത്ത് വ്യാപകമാകാതിരുന്നതോ ആയ സാഹിത്യസൂചകമായ (Literary context) അർത്ഥത്തെക്കുറിച്ചുള്ള വിശദീകരണം താഴെ നൽകുന്നു:

  • കാലഗണനയും അർത്ഥവും: 1960-കൾക്ക് മുൻപ് 'ആധുനികം' എന്നാൽ കേവലം 'സമകാലികം' (Contemporary) അല്ലെങ്കിൽ 'പുതിയത്' (Recent) എന്ന അർത്ഥം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതായത്, ആ കാലഘട്ടത്തിൽ എഴുതപ്പെടുന്ന എന്തിനെയും ആധുനികം എന്ന് വിളിച്ചിരുന്നു.

  • സാഹിത്യപരമായ മാറ്റം: എന്നാൽ അയ്യപ്പപ്പണിക്കർ ചൂണ്ടിക്കാണിക്കുന്നത്, ആധുനികത എന്നത് കേവലം ഒരു കാലഘട്ടമല്ല, മറിച്ച് ഒരു സവിശേഷമായ ശൈലിയും വീക്ഷണവുമാണ് എന്നതാണ്.

  • നവീനഭാവുകത്വം (New Sensibility): പാരമ്പര്യ രീതികളിൽ നിന്നുള്ള സമ്പൂർണ്ണമായ വിട്ടുപോക്ക്, അസ്തിത്വവാദം (Existentialism), വിരക്തി, നഗര കേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾ എന്നിവ ചേർന്ന ഒരു പ്രത്യേക സാഹിത്യ പ്രസ്ഥാനമായി 'ആധുനികത' മാറിയതിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

  • അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം: 1964-65 കാലഘട്ടത്തിൽ പോലും മലയാള കവിതയിൽ ഇത്തരം ഒരു 'ആധുനിക ഭാവുകത്വം' (Modernist movement) ഒരു പ്രസ്ഥാനമെന്ന നിലയിൽ വേരുറപ്പിച്ചിരുന്നില്ലെന്നും, പഴയ രീതിയിലുള്ള രചനകൾ തന്നെയാണ് അപ്പോഴും ഭൂരിപക്ഷമെന്നുമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്.

  • ചുരുക്കത്തിൽ: 'ആധുനികത' എന്നത് വെറുമൊരു കാലവാചക പദമെന്ന നിലയിൽ നിന്ന് മാറി, ഒരു സാഹിത്യ ദർശനവും രചനാതന്ത്രവും ആയി തിരിച്ചറിയപ്പെട്ടു തുടങ്ങിയ അർത്ഥത്തെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.


Related Questions:

പ്രതിചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന മലയാള നോവൽ ഏത് ?
'കളഞ്ഞു കുളിക്കുക എന്ന' പ്രയോഗത്തിന്റെ വാക്യ സന്ദർഭത്തിലെ അർഥം എന്താണ് ?
വിദ്യാഭ്യാസലക്ഷ്യങ്ങളെക്കുറിച്ച്ടാഗോറിൻ്റെ കാഴ്ചപ്പാടെന്ത് ?
ചിഹ്നങ്ങളെ അടുത്തുനിന്ന് കാണുമ്പോൾ പുതപ്പാട്ട് എന്തായി മാറുന്നു എന്നാണ് എഴുത്തുകാരൻ വിലയിരുത്തുന്നത് ?
സമയം തെറ്റാതെ കുന്നിൻ ചെരുവിൽ വിടരാറുള്ളത് എന്താണ് ?