Challenger App

No.1 PSC Learning App

1M+ Downloads
ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടൂക. ബോളുകൾക്കിടയിലൂടെ ഊതിയാൽ എന്ത് നിരീക്ഷിക്കാൻ കഴിയും ?

Aരണ്ട് ബോളുകൾ തമ്മിൽ അടുക്കുന്നു

Bരണ്ട് ബോളുകൾ തമ്മിൽ അകലുന്നു

Cബോളുകൾക്ക് ഒരു വ്യത്യാസവും വരുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. രണ്ട് ബോളുകൾ തമ്മിൽ അടുക്കുന്നു

Read Explanation:

Note:

  • ഒരുപോലെയുള്ള രണ്ട് പ്ലാസ്റ്റിക് ബോളുകൾ രണ്ട് ചരടിലായി തൂക്കിയിടുന്നു. ശേഷം, ബോളുകൾക്കിടയിലൂടെ ഊതിയാൽ ബോളുകൾ തമ്മിൽ അടുക്കുന്നു.
  • ബോളുകൾക്കിടയിൽ ഊതുമ്പോൾ ബോളുകൾക്കിടയിലെ വായു വേഗത്തിൽ ചലിക്കുന്നു.
  • ഇതിന്റെ ഫലമായി ബോളുകൾക്കിടയിലെ വായുവിന് മർദം കുറയുന്നു.
  • ചുറ്റുമുള്ള വായുവിന് താരതമ്യേന മർദം കൂടുതലായതിനാൽ, ബോളുകൾ തമ്മിൽ അടുക്കുന്നു.

 


Related Questions:

വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
ഒരു സ്ഫടികക്കുപ്പിയിൽ നല്ല ചൂടുള്ള വെള്ളം ഒഴിക്കുക. കുപ്പിയിലെ ചൂടുവെള്ളം പുറത്തു കളഞ്ഞ ഉടൻ തന്നെ, വായ്ഭാഗത്ത് ബലൂൺ ഉറപ്പിക്കുക. (2 - 3 പ്രാവശ്യം വീർപ്പിച്ച് വായു നീക്കം ചെയ്ത് ഒരു ബലൂൺ ആയിരിക്കാൻ ശ്രദ്ധിക്കുക.) ഈ കുപ്പി തണുക്കാൻ അനുവദിക്കുക. ചുവടെ പറയുന്നവയിൽ എന്ത് നിരീക്ഷണമാണ് കാണാൻ സാധിക്കുക ?
1644-ൽ ബാരോമീറ്റർ നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?
ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുമ്പോൾ ഡ്രിപ്പ് ബോട്ടിലിന് മുകൾ ഭാഗത്ത് ഇൻജക്ഷൻ സൂചി കുത്തിവയ്ക്കുന്നത് എന്തിനാണ് ?
ആദ്യമായി ബാരോമീറ്റർ നിർമിച്ചു അന്തരീക്ഷമർദ്ദം അളന്നത് ആരാണ് ?