Question:

ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?

  1. അഴിമതി

  2. സ്വജനപക്ഷപാതം

  3. ധനദുര്‍വിനിയോഗം

  4. ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍

Aii, iv എന്നിവ

Biv മാത്രം

Cii, iii എന്നിവ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ഓംബുഡ്സ്മാൻ 

  • 'പൗരന്മാരുടെ സംരക്ഷകൻ' (Citizen's Defender) എന്നാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം
  • നിയമനിർമ്മാണസഭയോ, സർക്കാരോ ആണ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
  • പൊതുജനങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുക എന്നതാണ് ഓംബുഡ്‌സ്മാന്റെ ചുമതല
  • ഹൈക്കോടതി ജഡ്ജ് സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നത്
  • തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും കർത്തവ്യങ്ങൾ നിർവഹിക്കുമ്പോഴുണ്ടാകുന്ന അഴിമതി ,ദുർഭരണം, ക്രമക്കേട് എന്നിവയെക്കുറിച്ചുള്ള പരാതികൾ അന്വേഷിച്ചു നടപടിയെടുക്കുകയാണ് ഓംബുഡ്‌സ്മാന്റെ ചുമതല
  • ലോകായുക്ത, ഉപലോകായുക്ത എന്നിവരെല്ലാം ഓംബുഡ്‌സ്മാൻമാരാണ്

  • ബാങ്കിങ്ങ് ഓംബുഡ്സ്മാൻ സ്കീം വകുപ്പ് 4 പ്രകാരം നിയമിക്കപ്പെടുന്ന വ്യക്തിയാണ് ബാങ്കിങ്ങ് ഓംബുഡ്സ്മാൻ
  • ബാങ്കിംഗ് രംഗത്തെ തർക്കങ്ങൾ ഇദ്ദേഹം പരിഹരിക്കുന്നു

Related Questions:

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?

' ബാങ്കിംഗ് റഗുലേഷൻ ആക്റ്റ് ’ പാസാക്കിയ വർഷം ?

ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?