App Logo

No.1 PSC Learning App

1M+ Downloads
ഏത് അനുച്ഛേദം പ്രകാരം ഏർപ്പെടുത്തുന്ന അടിയന്തിരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത് ?

Aഅനുച്ഛേദം 324

Bഅനുച്ഛേദം 330

Cഅനുച്ഛേദം 343

Dഅനുച്ഛേദം 352

Answer:

D. അനുച്ഛേദം 352

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ മൂന്നുതരത്തിലുള്ള അടിയന്തരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്നു: 

  1. ദേശീയ അടിയന്തരാവസ്ഥ - അനുച്ഛേദം 352
  2. സംസ്ഥാന അടിയന്തരാവസ്ഥ - അനുച്ഛേദം 356
  3. സാമ്പത്തിക അടിയന്തരാവസ്ഥ – അനുച്ഛേദം 360

ഇവയിൽ ദേശീയ അടിയന്തിരാവസ്ഥയിലാണ് രാഷ്ട്രപതിക്ക് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുന്നതിനുള്ള അധികാരമുള്ളത് 

ദേശീയ അടിയന്തരാവസ്ഥ:

  • രാഷ്ട്രപതിക്ക് സ്വമേധയാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമില്ല
  • പാർലമെന്റ് നിന്റെ ‘written request’ ന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
  • മന്ത്രി സഭയിൽ നിന്നുള്ള, എഴുതി തയ്യാറാക്കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
  • പാർലമന്റിന്റെ അനുമതിയോടുകൂടി അടിയന്തരാവസ്ഥ നീട്ടിവെക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 
  • ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമ്പോൾ ആർട്ടിക്കിൾ 20,21 ഒഴികെയുള്ള മൗലികഅവകാശങ്ങൾ എല്ലാം റദ്ദ് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. 
  • പ്രത്യേക ഭൂരിപക്ഷത്തോടെ പാർലമെന്റ് അംഗീകരിച്ച ദേശീയ അടിയന്തരാവസ്ഥ 6 മാസം നിലനിൽക്കും. 
  •  ഓരോ ആറുമാസം കൂടുമ്പോഴും പാർലമെന്റിന്റെ അംഗീകാരത്തോടെ എത്ര കാലം വേണമെങ്കിലും ദേശീയ അടിയന്തരാവസ്ഥ നീട്ടി വയ്ക്കാവുന്നതാണ്. 
  • ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടുള്ളത് മൂന്നുപ്രാവശ്യം. 

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ:

  1. യുദ്ധം (External Agression)
  2. വിദേശ ആക്രമണം
  3. സായുധ വിപ്ലവം

Related Questions:

Which of the following Amendment Act of the Constitution deleted the Right to Property from the list of Fundamental Rights?
The constitutional amendment that changed the fundamental right to acquire and protect property into a legal right?
73-ാം ഭരണഭേദഗതി പ്രകാരം സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെടെ 29 - വിഷയങ്ങൾ ഭരണഘടനയുടെ ഏത് പട്ടികയിൽ കൂട്ടിച്ചേർത്തു ?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ?
പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?