App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?

Aഇന്ദിരാഗാന്ധി

Bനരസിംഹറാവു

Cരാജീവ്ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

B. നരസിംഹറാവു

Read Explanation:

പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ (1991) 

  • പ്രധാനമന്ത്രി -പി . വി . നരസിംഹ റാവു 
  • ധനമന്ത്രി -മൻ മോഹൻ സിംഗ് 
  • RBI ഗവർണർ -എസ് . വെങ്കിട്ടരാമൻ 

നടപ്പിലാക്കാൻ ഇടയായ കാരണങ്ങൾ 

  • രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരത 
  • സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമതക്കുറവ് 
  • വിദേശനാണയ കരുതൽ ശേഖരം കുറഞ്ഞു 
  • ഗൾഫ് യുദ്ധം 
  • സമ്പദ് വ്യവസ്ഥയുടെ മന്ദ ഗതിയിലുള്ള വളർച്ച 
  • പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 
  • അത്യാവശ്യ വസ്തുക്കളുടെ വില വർദ്ധനവ് 

ലക്ഷ്യങ്ങൾ 

  • വ്യാപാരത്തിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുക 
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തുറന്നു കൊടുക്കുകയും ഉദാരവൽകരിക്കുകയും  ചെയ്യുക
  • സുസ്ഥിരവൽക്കരണ നടപടികൾ ,ഘടനാപരമായ നീക്ക് പോക്കുകൾ എന്നിവ ഇതിൽപ്പെടുന്നു 
  • പുത്തൻ സാമ്പത്തിക പരിഷ്കാരത്തിന്റെ പ്രധാന സവിശേഷതകൾ  

ഉദാരവൽകരണം (Liberalisation )

സമ്പദ് വ്യവസ്ഥയെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് താഴെ പറയുന്ന പരിഷ്കാരങ്ങൾ വരുത്തി 

  • വ്യാവസായി ലൈസൻസിങ് നിർത്തലാക്കി 
  • വ്യവസായിക മേഖലയെ നിയന്ത്രണാതീതമാക്കി 
  • പൊതു മേഖലക്കായി സംവരണം ചെയ്ത വ്യവസായങ്ങളുടെ എണ്ണം കുറച്ചു 
  • MRTP(monopolitic and restrictive trade practices),FERA(foreign exchange regulation act )എന്നിവ ഭേദഗതി വരുത്തി
  • വിദേശ ബാങ്കുകളെയും ,പുതു തലമുറ ബാങ്കുകളെയും അനുവദിച്ചു 
  • CRR(cash reserve ratio),SLR(statutory liquidity ratio )എന്നിവ കുറച്ചു 
  • ഇൻഷുറൻസ് മേഖല സ്വകാര്യവൽക്കരിച്ചു 
  • ആദായ നികുതി ,കോർപ്പറേറ്റ് നികുതി ,എക്സൈസ് നികുതി ,കസ്റ്റംസ് നികുതി എന്നിവ കുറച്ചു 
  • രൂപയുടെ മൂല്യം കുറച്ചു 
  • ഇറക്കുമതി ഉദാരവൽക്കരിച്ചു  

സ്വകാര്യ വൽക്കരണം (Privatisation)

  • സർക്കാർ വക സ്ഥാപനങ്ങളുടെ ഉടമസ്ഥത സ്വകാര്യ കമ്പനികൾക്കു നല്കി 
  • പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിച്ചു ,
  • FDI(foreign direct investment )പ്രോത്സാഹിപ്പിച്ചു 
  • പൊതുമേഖല സ്ഥാപനങ്ങളെ നവരത്ന ,മിനിരത്ന(IOC,BPCL,ONGC)എന്നിങ്ങനെ തരം തിരിച്ചു  

ആഗോളവൽക്കരണം (Globalisation )

  • ലോകത്തിലെ രാജ്യങ്ങളുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു 
  • സാധനങ്ങൾ ,സേവനങ്ങൾ ,മൂലധനം ,വിജ്ഞാനം ,ജനങ്ങൾ എന്നിവ ദേശീയ അതിർത്തിക്കപ്പുറത്തേയ്ക്ക് ഉപയോഗപ്പെടുത്തി 
  • ട്രാൻസ്പോർട്ട് ,കമ്യൂണികേഷൻ ചെലവുകൾ കുറച്ചു 
  • ഇന്ത്യയിൽ തൊഴിൽ വർദ്ധനവ് ഉണ്ടായി 
  • ഉയർന്ന ജീവിത നിലവാരം നേടാൻ സാധിച്ചു 

   

സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷതകളാണ് സാധാരണയായി LPG എന്നറിയപ്പെടുന്ന ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവൽക്കരണം (Globalisation),

◙ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷതകളാണ് സാധാരണയായി LPG എന്നറിയപ്പെടുന്ന ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവൽക്കരണം (Globalisation),


◙ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന സവിശേഷതകളാണ് സാധാരണയായി LPG എന്നറിയപ്പെടുന്ന ഉദാരവൽക്കരണം (Liberalisation), സ്വകാര്യവൽക്കരണം (Privatisation), ആഗോളവൽക്കരണം (Globalisation),


Related Questions:

സർക്കാർ ചുമത്തിയ പെർമിറ്റുകൾ, ലൈസൻസുകൾ, ക്വാട്ട മുതലായ അനാവശ്യ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?

1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. 1. സ്വാശ്രയത്തം പ്രോൽസാഹിപ്പിച്ചു വിദേശ സഹായം പരമാവധി കുറയ്ക്കുക.
  2. 2. ഇന്ത്യൻ സമ്പത്ത്ഘടനയെ ഉദാരവൽക്കരിച്ചു ആഗോള കമ്പോളവുമായി സംയോജിപ്പിക്കുക.
  3. 3. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക.
  4. 4. ഇറക്കുമതി പരമാവധി കുറച്ചു തദ്ദേശീയ വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കുക.
    ഇന്ത്യയിൽ ഉദാരവത്കരണ നടപടികൾക്ക് തുടക്കമിട്ട വർഷം ഏത്?
    Which strategy, widely adopted in India's early economic planning, aimed to reduce foreign dependence and was a significant feature of industrial policy?