Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?

Aറൂൾ 10(1)

Bറൂൾ 10(2)

Cറൂൾ 8

Dറൂൾ 9

Answer:

A. റൂൾ 10(1)

Read Explanation:

  • കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ൽ പരാമർശിക്കുന്നത്.
  • ഈ ചട്ടങ്ങളിലെ നാലാം ഭാഗത്തിലെ റൂൾ 10(1) പ്രകാരം നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

  • എന്നാൽ റൂൾ 10 (2) പ്രകാരം നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു
    ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ
    തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

Related Questions:

പ്രധാനമന്ത്രിരോട് റോസ്‌ഗർ യോജന പദ്ധതി പ്രധാനമന്ത്രി എംപ്ലോയ് മെന്റ് ജനറേഷന് പ്രോഗ്രാമുമായി ലയിപ്പിച്ച വർഷം
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?

'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?
സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?