Challenger App

No.1 PSC Learning App

1M+ Downloads
അടുത്തുള്ള വസ്തുക്കളിൽ താമസിക്കുന്ന വ്യക്തികൾക്ക് പൊതുവായ ഒരു ദോഷം തീർച്ചയായും ഉണ്ടാവും എന്ന അറിവോടും ഉദ്ദേശത്തോടും കൂടി ഒരു പ്രവൃത്തി ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഏതു വകുപ്പിലാണ് പെടുത്തിയിട്ടുള്ളത്

Aവകുപ്പ് 268

Bവകുപ്പ് 309

Cവകുപ്പ് 280

Dവകുപ്പ് 200

Answer:

A. വകുപ്പ് 268

Read Explanation:

പൊതുജനശല്യം / IPC വകുപ്പ് 268

  • IPCയുടെ വകുപ്പ് 268 'പൊതുജനശല്യം' എന്ന കുറ്റകൃത്യത്തെ നിർവചിക്കുന്നു.
  • പൊതുജനങ്ങൾക്കോ അല്ലെങ്കിൽ സമീപസ്ഥലത്ത് വസിക്കുകയോ ,വസ്തു കൈവശം വയ്ക്കുകയോ ചെയ്യുന്ന ജനങ്ങൾക്കോ പൊതുവായി ഹാനിയോ, അപായമോ, ഉപദ്രവമോ ഉളവാക്കുകയോ ചെയ്യുന്നത് പൊതുജനശല്യം എന്നതിന്റെ നിർവചനത്തിൽ വരുന്നു.
  • ഏതെങ്കിലും പൊതു അവകാശം ഉപയോഗിക്കുന്നതിന് അവസരം ലഭിക്കുന്ന ആളുകൾക്ക് ഹാനിയോ, തടസ്സമോ, അപായമോ, ഉപദ്രവമോ ഉണ്ടാക്കുകയോ ചെയ്യുന്ന ഏതൊരാളും പൊതുജന ശല്യത്തിന് അപരാധിയാണ്.
  • ഒരു പൊതുശല്യം ഏതെങ്കിലും സൗകര്യമോ പ്രയോജനമോ ഉണ്ടാക്കുന്നു എന്ന കാരണത്താൽ പോലും ക്ഷമിക്കപ്പെടുന്നതല്ല.
  • പൊതു ശല്യം ചെയ്യുന്നതിനുള്ള ശിക്ഷ 3 മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ്.
  • എന്നിരുന്നാലും, ചെയ്ത കുറ്റകൃത്യം വ്യക്തികളുടെ ജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ, ശിക്ഷ കൂടുതൽ കഠിനമായിരിക്കും.

Related Questions:

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്
എയ്ഡ്സ് ബാധിതനതായ ഒരു വ്യക്തി രോഗം പരത്തണമെന്ന ഉദ്ദേശത്തോടെ രോഗവിവരം മറച്ച് വച്ച് മറ്റ് ആളുകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ലഭിക്കുന്ന തടവ് ശിക്ഷ:
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ ഈയൊരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ?