App Logo

No.1 PSC Learning App

1M+ Downloads
2 വയസ്സുവരെ കുട്ടികളുടെ ചിന്തയും ഭാഷയും വേറിട്ടു സഞ്ചരിക്കുന്നു. ഇത് ആരുടെ കണ്ടെത്തലാണ് ?

Aനോം ചോംസ്കി

Bബ്രൂണർ

Cപിയാഷെ

Dവൈഗോട്സ്കി

Answer:

D. വൈഗോട്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി:

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.

 

  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 


Related Questions:

"കുടുംബത്തിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും ലഭിക്കുന്ന കുട്ടി ആത്മവിശ്വാസവും ഊർജ്ജസ്വലതയും ഉളവാക്കുമെന്ന്" പറഞ്ഞ മനശാസ്ത്രജ്ഞൻ ആര് ?
ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ സ്‌കഫോൾഡിങ് എന്നാൽ?
മനശാസ്ത്രത്തെ "ആത്മാവിന്റെ ശാസ്ത്രം" എന്ന വ്യാഖ്യാനിച്ച തത്വചിന്തകൻ ആര് ?
ആദ്യകാല കൗമാരത്തെ ദ്രുതഗതിയിലുള്ള വൈജ്ഞാനിക വികാസത്തിൻ്റെ സമയമെന്ന് വിശേഷിപ്പിച്ചതാര് ?
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?