UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?
A190
B191
C192
D193
Answer:
D. 193
Read Explanation:
ഐക്യരാഷ്ട്ര സഭ
രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചപ്പോൾ യുദ്ധങ്ങൾ ഒഴിവാക്കുവാനും ലോകസമാധാനം നിലനിർത്തുവാനും വേണ്ടി രൂപം കൊണ്ടു.
ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ട് വച്ചത് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്
രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്
UN ആസ്ഥാന മന്ദിരം - ന്യൂയോർക്ക്
ഐക്യരഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനം - ജനീവ
ഐക്യരാഷ് സഭ നിലവിൽ വന്നത് - 1945 ഒക്ടോബർ 24
എല്ലാ വർഷവും യു.എൻ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 24
51 അംഗ രാജ്യങ്ങളായിരുന്നു ഐക്യരാഷ്ട്രസഭയുടെ രൂപീകരണ സമയത്ത് ഉണ്ടായിരുന്നത്.
1945 ഒക്ടോബർ 30നാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്.
നിലവിൽ 193 അംഗങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ ഉള്ളത്