App Logo

No.1 PSC Learning App

1M+ Downloads
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?

Aസൈബർ തീവ്രവാദം

Bസൈബർ ടോർട്സ്

Cസൈബർ ബുള്ളിയിങ്

Dസൈബർ സ്റ്റാക്കിങ്

Answer:

D. സൈബർ സ്റ്റാക്കിങ്

Read Explanation:

  • കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് - സൈബർ സ്റ്റാക്കിങ്

 

  • സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് - സൈബർ തീവ്രവാദം (Cyber terrorism)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

 

  • ഉടമയുടെ അറിവോ അനുമതിയോ കൂടാതെയോ തെറ്റിദ്ധരിപ്പിച്ചോ അയാളുടെ കമ്പ്യൂട്ടറിലോ നെറ്റ് വർക്ക് സംവിധാനത്തിലോ ദുരുദ്ദേശ്യത്തോടെ പ്രവേശിച്ച് സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രധാന പ്രോഗ്രാമുകളിൽ മാറ്റം വരുത്തിക്കൊണ്ട് പ്രസ്തുത സംവിധാനങ്ങളെ മുഴുവൻ തകരാറിലാക്കുന്ന കുറ്റകൃത്യം - ക്രാക്കിങ് (Cracking)

 

  • സൈബർ സ്റ്റാക്കിങ് നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയാണെങ്കിൽ അറിയപ്പെടുന്നത് - സൈബർ ബുള്ളിയിങ് (Cyber Bullying)

Related Questions:

IPDR എന്നതിൻ്റെ പൂർണ്ണ രൂപം
സൈബർ ഡീഫമേഷൻ(Cyber ​​defamation) അറിയപ്പെടുന്ന മറ്റൊരു പേര്
The _________ is often regarded as the first virus.
The Indian computer emergency response team serves as:
Which one of the following has been launched by the Central Government for providing softwares for the detection of malicious programs and free tools to remove these programs ?