Challenger App

No.1 PSC Learning App

1M+ Downloads
V -രൂപതാഴ്വരകള്‍ സൃഷ്ടിക്കപ്പെടുന്നത്‌ നദിയുടെ ഏതുഘട്ടത്തില്‍ വെച്ചാണ്‌ ?

Aപക്വതയാര്‍ന്ന ഘട്ടം

Bയുവത്വഘട്ടം

Cപ്രായമാര്‍ന്ന ഘട്ടം

Dഎല്ലാ ഘട്ടത്തിലും

Answer:

B. യുവത്വഘട്ടം

Read Explanation:

  • V ആകൃതിയിലുള്ള താഴ്‌വരകൾ നദിയുടെ യൗവന ഘട്ടങ്ങളിൽ രൂപപ്പെടുന്നതാണ്.
  • നദികളുടെ അപരദന പ്രക്രിയ (Erosion ) മൂലമാണ് അവ രൂപം കൊള്ളുന്നത്.
  • ഒഴുക്കിന്റെ വേഗം വർദ്ധിക്കുന്നതനുസരിച്ച് അപരദന പ്രക്രിയ ശക്തമാവുകയും നദിയുടെ ആഴം വർദ്ധിക്കുകയും ചെയ്യും 
  • ഇതോടെ താഴ്വരകൾക്ക് പ്രതേക രൂപം കൈവരുന്നു 
  • അവയുടെ ആകൃതി ഇംഗ്ലീഷ് അക്ഷരമാലയിലെ  V യുടെ ആകൃതിയലാണ് 

Related Questions:

ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?

Assertion (A):ഗൾഫ് പ്രവാഹം ലാബ്രഡോർ വൈദ്യുത ധാരയുമായി ചേർന്ന് വടക്കൻ അറ്റ്ലാന്ഡിക് പ്രദേശത്തു ഇടതൂർന്ന മൂടൽ മഞ്ഞുണ്ടാക്കുന്നുReason (R ) ചൂട് പ്രവാഹങ്ങൾ തണുത്ത വൈദ്യുത ധാരയുമായി ചേരുമ്പോൾ താപനിലയുടെ വിപരീതം സംഭവിക്കുന്നു

  1. (A ),(R എന്നിവ ശെരിയാണ് ,R എന്നത് A യുടെ ശെരിയായ വിശദീകരണമാണ്
  2. (A ),(R എന്നിവ ശെരിയാണ്,എന്നാൽ R എന്നത് A യുടെ ശെരിയായ വിശദീകരണമല്ല
  3. A ശെരിയാണ് എന്നാൽ R എന്നത് തെറ്റാണ്
  4. A തെറ്റാണ് എന്നാൽ R എന്നത് ശെരിയാണ്

    Q. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക:

    1. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പൊതുവേ, ഋതുഭേദങ്ങൾ പ്രകടമായി അനുഭവപ്പെടാത്തതിന് കാരണം, വർഷം മുഴുവൻ, ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്.
    2. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിനങ്ങൾ, അറിയപ്പെടുന്നത് ‘ഉത്തര അയനാന്തം’ എന്നാണ്.
    3. ദക്ഷിണ ഗോളത്തിൽ, ഏറ്റവും ഹ്രസ്വമായ രാത്രി അനുഭവപ്പെടുന്നത്, ഡിസംബർ 22നാണ്.
    4. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലം, സൂര്യൻ ഉത്തരാർദ്ധ ഗോളത്തിൽ ആയതിനാൽ, ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ 6 മാസക്കാലം തുടർച്ചയായി പകലായിരിക്കും.

      ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ലോഹദ്യുതി , അലോഹദ്യുതി എന്നിങ്ങനെ രണ്ടു രീതികളിൽ ധാതുക്കളിൽ തിളക്കം കാണപ്പെടുന്നു.
      2. ഉയർന്ന അപവർത്തനാങ്കവും ഉയർന്ന സാന്ദ്രതയും ഉള്ള  അതാര്യ വസ്തുക്കളായ ഗലീന പൈറൈറ്റ്‌സ്, ചാൽക്കോ പൈറൈറ്റ്‌സ്  എന്നീ ലോഹങ്ങളുടെ സവിശേഷതയെ  ലോഹദ്യുതി എന്ന് പറയുന്നു .
      3. വിട്രീയസ്, പേർളി, സിൽക്കി, റസിനസ്, അഡമെൻഡൈൻ, ഗ്രീസി എന്നിങ്ങനെ വിവിധതരത്തിലുള്ള തിളക്കങ്ങൾ അടങ്ങുന്നതാണ് അലോഹദ്യുതി.
        സാധാരണയായി അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഏകകം?