App Logo

No.1 PSC Learning App

1M+ Downloads

ഇനി പറയുന്ന പ്രസ്താവനകൾ പരിശോധിച്ചു ശരിയായവ കണ്ടെത്തുക:

  1. ഇന്ത്യൻ പാർലമെന്റിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ള ഗവൺമെന്റിന്റെ ഉദ്യോഗസ്ഥർ ഇന്ത്യയുടെ അറ്റോർണി ജനറലും സോളിസിറ്റർ ജനറലും മാത്രമാണ്
  2. സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം ഇന്ത്യയുടെ അറ്റോർണി ജനറൽ
  3. സോളിസിറ്റർ ജനറൽ ഒരു ഭരണഘടനാ പദവിയല്ല

    Ai, ii ശരി

    Bഎല്ലാം ശരി

    Cii, iii ശരി

    Diii മാത്രം ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    • ഇന്ത്യൻ ഗവൺമെന്റിന്റെ പ്രഥമ നിയമ ഉപദേഷ്ടാവാണ് ഇന്ത്യയുടെ അറ്റോർണി ജനറൽ ആണ്
    • രാജ്യത്തിലെ ഏറ്റവും ഉന്നതനായ നിയമ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം
    • പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം ഇന്ത്യൻ രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിക്കുന്നത്.
    • അറ്റോർണി ജനറൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ ലോ ഓഫീസറാണ്
    • കൂടാതെ നിയമപരമായ കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുകയും രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ മറ്റ് സർക്കാർ ഉദ്യോഗസ്ഥരോ നിയോഗിച്ചിട്ടുള്ള മറ്റ് നിയമപരമായ ചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു.
    • സുപ്രീംകോടതി ജഡ്ജിയാവാൻ വേണ്ട യോഗ്യതകൾ ഉള്ളയാളാവണം.ഇന്ത്യയുടെ അറ്റോർണി ജനറൽ
    • ഇന്ത്യൻ പാർലമെന്റിന്റെ യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതിയുള്ള ഗവൺമെന്റിന്റെ ഉദ്യോഗസ്ഥൻ ഇന്ത്യയുടെ അറ്റോർണി ജനറൽ മാത്രമാണ്.
    • ഭരണഘടനയുടെ  76-ാം വകുപ്പാണ് അറ്റോർണി ജനറലിനെക്കുറിച്ച് പരാമർശിക്കുന്നത്.

    • ഇന്ത്യയുടെ സോളിസിറ്റർ ജനറൽ  അറ്റോർണി ജനറലിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
    • അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ ഉന്നതനായ നിയമ ഉദ്യോഗസ്ഥനാണ്.
    • അദ്ദേഹം അറ്റോർണി ജനറലിനെ (AG) സഹായിക്കുന്നു,
    • കൂടാതെ അദ്ദേഹത്തെ സഹായിക്കാനായി അഡീഷണൽ സോളിസിറ്റർ ജനറലുമാരെയും (ASG) കേന്ദ്ര സർക്കാർ നിയമിക്കാറുണ്ട്.
    • സോളിസിറ്റർ ജനറൽ , അഡീഷണൽ സോളിസിറ്റർ ജനറൽ എന്നീ തസ്തികകൾ  നിയമാനുസൃതമായ പദവികൾ മാത്രമാണ്, മറിച്ച് ഭരണഘടനാ പദവിയല്ല.
    • കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി നിയമനം ശുപാർശ ചെയ്യുന്ന പ്രകാരം സോളിസിറ്റർ ജനറലിനെ ഔദ്യോഗികമായി നിയമിക്കുകയും ചെയ്യുന്നു, 

    Related Questions:

    Who among the following was the first Speaker of the Lok Sabha?
    പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം
    2023 സെപ്റ്റംബറിൽ ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ആര് ?
    പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?
    In India, a Bill is not to be deemed to be a Money Bill, if it contains provision for-