Challenger App

No.1 PSC Learning App

1M+ Downloads
വാർസോ ഉടമ്പടി നിലവിൽ വന്നത് ?

A1953

B1955

C1949

D1952

Answer:

B. 1955

Read Explanation:

  • 1955 മേയ് മാസത്തിൽ പോളണ്ടിലെ വാർസോയിൽ സോവിയറ്റ് യൂണിയനും മധ്യ, കിഴക്കൻ യൂറോപ്പിലെ മറ്റ് ഏഴ് ഈസ്റ്റേൺ ബ്ലോക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളും തമ്മിൽ ഒപ്പുവെച്ച ഉടമ്പടിയാണ് വാർസോ ഉടമ്പടി.
  • ശീതയുദ്ധകാലത്ത് രൂപീകരിക്കപ്പെട്ട മുതലാളിത്ത ചേരിയുടെ NATO (നോർത്ത് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷൻ)ക്ക് പകരമായാണ് റഷ്യയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ചേരി വാർസോ ഉടമ്പടി ഉണ്ടാക്കിയത്.

Related Questions:

Write full form of SEATO :

ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.
  2. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,
  3. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.

    വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
    2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 
    3. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.

      ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

      1.1972ൽ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ മോസ്കോ സന്ദർശനം നടത്തി.

      2.ഈ സന്ദർശനത്തിൽ യു എസ് എസ് ആറും ആയി സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്ക്സ്  (SALT) കരാർ ഒപ്പുവച്ചു.

      വിയറ്റ്നാം യുദ്ധവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

      1. കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയറ്റ്നാമും (ഉത്തര വിയറ്റ്നാം ) റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമും (ദക്ഷിണ വിയറ്റ്നാം) തമ്മിൽ നടന്ന ഒരു യുദ്ധമാണ് വിയറ്റ്നാം യുദ്ധം
      2. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്.
      3. യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു.