App Logo

No.1 PSC Learning App

1M+ Downloads
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?

Aജൈവികമായ കാരണങ്ങൾ

Bജനിതകമായ കാരണങ്ങൾ

Cസാഹചര്യ കാരണങ്ങൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

 


Related Questions:

മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം എന്ന് പഠനത്തെ നിർവ്വജിച്ചതാര് ?
ജോൺ ഡ്യൂയി ആരംഭിച്ച പരീക്ഷണ വിദ്യാലയം ?
യുക്തിചിന്തനത്തിലെ ഒരു പ്രധാന രീതിയാണ് ആഗമനരീതി . സവിശേഷമായ ഉദാഹരണങ്ങൾ വഴി പൊതുവായ അനുമാനങ്ങളിലേക്ക് ലേക്ക് എത്തിച്ചേരുന്ന ഈ രീതിയുടെ ക്രമമായ ഘട്ടങ്ങൾ ഏവ ?
പ്രശ്നപരിഹരണത്തിനും വായനയ്ക്കുമുള്ള പ്രധാന പഠനതന്ത്രമായി ഒരധ്യാപകൻ സഹകരണാത്മക പാനത്തെയാണ് ക്ലാസിൽ ഉപയോഗിക്കുന്നത്. പഠനത്തേക്കുറിച്ച് ഈ അധ്യാപകന്റെ കാഴ്ചപ്പാടിൽപ്പെടാത്തതെന്താണ് ?