കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ അറിയപ്പെടുന്നത് ?Aഎൻകാസ്റ്റിക് ചിത്രങ്ങൾBഫ്രെസ്കോ ചിത്രങ്ങൾCപാസ്തൽ ചിത്രങ്ങൾDഫാബ്രിക് ചിത്രങ്ങൾAnswer: B. ഫ്രെസ്കോ ചിത്രങ്ങൾ Read Explanation: ഫ്രെസ്കോ ചിത്രങ്ങൾ കളിമൺപ്രതലത്തിൽ പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്ന സമ്പ്രദായം. "ഫ്രഷ്" എന്നർഥമുള്ള ഫ്രെസ്കോ എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് 'ഫ്രെസ്കോ' എന്ന പദം ഉരുത്തിരിഞ്ഞത്. ഫ്രെസ്കോ സമ്പ്രദായം പുരാതന കാലം മുതൽ ഉപയോഗിച്ചുവരുന്നു, ഇറ്റാലിയൻ നവോത്ഥാനവുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ഇന്ത്യയിലെ നിരവധി ഗുഹാക്ഷേത്രങ്ങളിൽ ഫ്രെസ്കോ ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അജന്ത ഗുഹകളുടെ മേൽത്തട്ട്, ചുവരുകൾ എന്നിവയിൽ കാണപ്പെടുന്ന ഫ്രെസ്കോകൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതന ഫ്രെസ്കോകളാണ്. ബുദ്ധന്റെ മുൻകാല ജീവിതം മുതൽ ബോധിസത്വനായി തീരുന്നത് വരെയുള്ള കഥകളാണ് ഈ ഫ്രെസ്കോ ചിത്രങ്ങളിൽ ഉള്ളത്. Read more in App