Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ഫാം ആനിമൽസ് (Pharm Animals) ?

Aലബോറട്ടറി പരീക്ഷണങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മൃഗങ്ങൾ

Bഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുന്നതിനായി വളർത്തുന്ന മൃഗങ്ങൾ

Cഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ മൃഗങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ മൃഗങ്ങൾ

Read Explanation:

മരുന്നു തരും മൃഗങ്ങൾ (Pharm animals)

  • ജനിതക പരിഷ്‌കാരം മുന്നോട്ടുവയ്ക്കുന്ന ഭാവിയുടെ വാഗ്‌ദാനങ്ങളിലൊന്നാണ് മരുന്നു തരും മൃഗങ്ങൾ (Pharm animals).
  • മനുഷ്യന് ആവശ്യമായ ഇൻസുലിന്റെയും വളർച്ചാ ഹോർമോണുകളുടെയും ജീനുകളെ പശു, പന്നി മുത ലായ ജന്തുക്കളിലേക്ക് സന്നിവേശിപ്പിച്ചാണ് അവയെ മരുന്നു തരും മൃഗങ്ങളാക്കി മാറ്റുന്നത്.
  • ബാക്ടീരിയയെ ഉപയോഗിച്ച് ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിന് ചില പരിമിതികളുണ്ട്.
  • അവയെ വളർത്തുകയും പരിചരിക്കുകയും ചെയ്യുക പ്രയാസമാണെന്നതാണ് അതിൽ പ്രധാനം.
  • ഇതിന് പകരം ജനിതക പരിഷ്കാരം വരുത്തിയ മൃഗങ്ങളുടെ രക്തത്തിൽ നിന്നോ പാലിൽ നിന്നോ ഔഷധങ്ങൾ വേർതിരിച്ചെ ടുക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്.

Related Questions:

മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവജീനുകളുണ്ട് ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?
മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവ ജീനുകൾ ഉണ്ട് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി. 

2.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.

ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?