App Logo

No.1 PSC Learning App

1M+ Downloads
ഡെൻഡ്രോണിന്റെ ശാഖകൾ അറിയപ്പെടുന്നത് ?

Aസിനാപ്റ്റിക് നോബ്

Bഡെൻഡ്രൈറ്റ്

Cആക്സോൺ

Dഷ്വാൻ കോശങ്ങൾ

Answer:

B. ഡെൻഡ്രൈറ്റ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?
ഐഛികചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ?
CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?

താഴെ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക :

1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.

2.നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.

3.മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.

4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലി‍ന്‍ ഷീത്താണ്.

മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :