Challenger App

No.1 PSC Learning App

1M+ Downloads
രാമചരിതത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിൽ?

Aപടവങ്ങൾ

Bപടങ്ങൾ

Cപടലങ്ങൾ

Dപട്ടയങ്ങൾ

Answer:

C. പടലങ്ങൾ

Read Explanation:

  • പഴയ മലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ മഹാകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് രാമചരിതം.

  • 12-ാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ചീരാമകവി ആണ് ഇതിന്റെ കർത്താവ് എന്ന് വിശ്വസിക്കപ്പെടുന്നു

  • രാമചരിതത്തിലെ അദ്ധ്യായങ്ങൾ പടലങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

  • രാമചരിതത്തിൽ ഏകദേശം 1814 പാട്ടുകളും 160 പടലങ്ങളുമുണ്ട്.

  • രാമൻ സേതുബന്ധനം നടത്തുന്നതുവരെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.


Related Questions:

"കേരളോൽപത്തി" എന്ന ഗ്രന്ഥത്തിൽ കേരളത്തിൽ എത്ര ബ്രാഹ്മണാധിവാസ പ്രദേശങ്ങൾ ഉണ്ട് എന്നാണ് പരാമർശിക്കുന്നത് ?
2023 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി സാറ തോമസിനെ 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹയാക്കിയ കൃതി ഏതാണ് ?
ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?
"നഗ്നനായ കൊലയാളിയുടെ ജീവിതം" എന്ന നോവൽ എഴുതിയത് ആര് ?
ആധുനിക രീതിയിലുള്ള മലയാളത്തിന്റെ ആദ്യ രൂപം കാണപ്പെടുന്ന കൃതി ഏതാണ് ?