Challenger App

No.1 PSC Learning App

1M+ Downloads

ബുദ്ധൻ്റെ കാലത്ത് രൂപംകൊണ്ട നഗരങ്ങൾ ഏവ :

  1. ശ്രാവസ്തി, രാജ ഗൃഹം
  2. ചമ്പ, കൗശാമ്പി
  3. വാരണാസി, വൈശാലി

    Ai, ii എന്നിവ

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ബുദ്ധൻ്റെ കാലത്തെ രാഷ്ട്രീയഘടനയും സാമൂഹ്യജീവിതവും

    • ബുദ്ധൻ്റെ കാലത്ത് ഉത്തരേന്ത്യയിൽ നിലവിലിരുന്ന രാഷ്ട്രീയഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും സവിശേഷതകൾ 

    • രണ്ടുതരം രാജ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

    1. 'പ്രദേശ'

    • സങ്കല്‌പത്തെ ആധാരമാക്കിയുള്ള രാജ്യങ്ങൾ (Territorial States) നിലവിൽവന്നത് ഇക്കാലത്താണ്. ജനപ്രഭുത്വഭരണത്തിനു വിധേയമായിരുന്ന രാജ്യങ്ങളിൽ ക്ഷത്രീയരായിരുന്നു ഭരണവർഗ്ഗം. 

    • യുദ്ധത്തിലെന്നപോലെ സമാധാനത്തിലും ജനതയ്ക്ക് നേതൃത്വം നല്കേണ്ടത് ഭരണാധികാരികളുടെ ചുമതലയായിരുന്നു. 

    • ജനക്ഷേം മുൻനിർത്തിയായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. 

    • സ്വേച്ഛാധിപതികളായ ഭരണാധിപന്മാരെ അധികാരഭ്രഷ്ടരാക്കി അവരുടെ സ്ഥാനത്ത് ജനസമ്മതി നേടിയവരെ അധികാരത്തിലേറ്റിയ പല സംഭവങ്ങളും ജാതകകഥകളിൽ പ്രതിപാദിച്ചിട്ടുണ്ട്. 

    • ഭരണനിർവഹണത്തിൽ രാജാവിനെ സഹായിക്കാൻ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. 

    • അവരുടെ സേവനങ്ങൾക്കുള്ള പ്രതിഫലമായി നല്‌കിയിരുന്നത് ചില പ്രത്യേക ഗ്രാമങ്ങളിൽനിന്നുള്ള വരുമാനമായിരുന്നു.

    1. ഗ്രാമണി

    • 'ഗ്രാമണി' എന്നു പേരുള്ള ഗ്രാമാധിപനിൽ നിക്ഷിപ്‌തമായിരുന്നു ഗ്രാമ ഭരണത്തിന്റെ ചുമതല. 

    • ജനങ്ങളുടെമേൽ നികുതി ചുമത്തുകയും അത് പിരിച്ചെടുക്കുകയുമായിരുന്നു അയാളുടെ പ്രധാന ജോലി. 

    • കൂടാതെ രാജാവ് നിർദ്ദേശിക്കുന്ന മറ്റെല്ലാ ജോലികളും അയാൾതന്നെയാണ് നിർവഹിക്കേണ്ടിയിരുന്നത്. 

    • രാജാവുമായി നേരിട്ട് ഇടപെടാനുള്ള അവകാശവും ഗ്രാമിണിക്കുണ്ടായിരുന്നു. 

    • രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ മുൻകാലത്ത് പ്രവർത്തിച്ചിരുന്ന ജനകീയ സമിതികൾ ബുദ്ധൻ്റെ കാലത്ത് പ്രവർത്തനരഹിതമായി. 

    • യുദ്ധങ്ങളുടെ ഫലമായി രാജ്യാതിർത്തികൾ കൂടുതൽ വികാസം പ്രാപിച്ചപ്പോൾ ഇത്തരം സമിതികൾ വിളിച്ചുകൂട്ടി അവയെ പ്രവർത്തനനിരതമാക്കാൻ പ്രായോഗികവൈഷമ്യങ്ങൾ നേരിട്ടു. 

    • തുടർന്ന് അവയുടെ സ്ഥാനത്ത് ബ്രാഹ്മണർ മാത്രം അടങ്ങിയ പരിഷത്ത് എന്നു പേരുള്ള ചെറിയ സമിതി രൂപീകൃതമായി.

    • രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങളിൽ സ്ഥിരം സൈന്യത്തെ നിലനിർത്തിയിരുന്നു. സൈന്യത്തിൽ നാല് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 

    • കാലാൾപ്പട, കുതിരപ്പട, രഥങ്ങൾ, ആനപ്പട എന്നിവയായിരുന്നു അവ.

    • ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സൈന്യത്തിന്റെ കാര്യക്ഷമതയെ ലക്ഷ്യമാക്കിയായിരുന്നു. 

    • ബ്രാഹ്മണരെയും ക്ഷത്രിയരെയും നികുതിയിൽനിന്നു ഒഴിവാക്കിയിരുന്നു. കർഷകർ മൊത്തം ഉത്പന്നത്തിൻ് ആറിലൊന്ന് രാജാവിനു നികുതിയായി നല്‌കി. 

    • കൂടാതെ, രാജാവ് ആവശ്യപ്പെടുമ്പോഴെല്ലാം പ്രതിഫലം പറ്റാതെ ജോലിചെയ്യാനും അവർ ബാധ്യസ്ഥരായിരുന്നു. 

    • കച്ചവടക്കാരിൽനിന്നും വിവിധ കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരിൽനിന്നും നികുതി ഈടാക്കപ്പെട്ടു.

    • ജനപ്രഭുത്വഭരണം നിലവിലിരുന്ന രാജ്യങ്ങളിലെ ഭരണസമ്പ്രദായം വേറൊരു രീതിയിലായിരുന്നു. 

    • ഒരേ ഗോത്രത്തിലോ ജാതിയിലോപെട്ട പ്രഭുക്കന്മാരുടെ കൈയിലായിരുന്നു അധികാരം നിക്ഷിപ്‌തമായിരുന്നത്. 

    • ജനകീയ സമിതികളും ഈ രാജ്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു. 

    • രാജാവ് ഈ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കുകയും ഉപരാജാവ്, സേനാപതി തുടങ്ങിയ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുകൂടി ഭരണം നിർവഹിക്കുകയും ചെയ്തു. 

    • പലപ്പോഴും പിന്തുടർച്ചവകാശപ്രകാരം അധികാരത്തിൽവന്ന ആളായിരുന്നില്ല രാജാവ്. 

    • ജനകീയസമിതിയുടെ വിശ്വാസം ആർജ്ജിച്ചിരുന്നിടത്തോളംകാലം മാത്രം അദ്ദേഹം ആ സ്ഥാനം വഹിച്ചുപോന്നു.

    • ഗോത്രത്തിന്റെയും മുഖ്യതലവൻ കർഷകരിൽനിന്ന് നികുതി ഈടാക്കുകയും സ്ഥിരമായ അടിസ്ഥാനത്തിൽ ഒരു ചെറിയ സൈന്യത്തെ നിലനിർത്തുകയും ചെയ്തിരുന്നു. 

    • രാജവംശങ്ങൾ ഭരിച്ചിരുന്ന രാജ്യങ്ങളിൽ ഭരണകാര്യങ്ങളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണർക്ക് ജനപ്രഭുത്വവ്യവസ്ഥയിൽ യാതൊരു പ്രാമാണ്യവും ഉണ്ടായിരുന്നില്ല.

    • ബുദ്ധൻ്റെ കാലത്തുതന്നെ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു നീതിന്യായസമ്പ്രദായം ഇന്ത്യയിൽ നിലവിൽവന്നു. 

    • സിവിലും ക്രിമിനലുമായ നിയമങ്ങൾ ചാതുർവർണ്യവ്യവസ്ഥയെ നിലനിർത്തുവാൻ ഉതകുന്നതായിരുന്നു. 

    • ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ സവർണ്ണജാതികളിൽ ജനിച്ചവർക്ക് പ്രത്യേകാവകാശങ്ങൾ അനുവദിച്ചിരുന്നു. 

    • ശൂദ്രർക്ക് നല്കിയിരുന്ന ശിക്ഷകൾ സവർണ്ണർക്കു ബാധകമായിരുന്നില്ല. 

    • മതപരവും നിയമപരവുമായ എല്ലാ അവകാശങ്ങളും ശൂദ്രജാതിക്കാർക്ക് നിഷേധിക്കപ്പെട്ടു. 

    • തല വെട്ടുക, നാക്ക് പിഴുതെടുക്കുക തുടങ്ങിയ ഏതാനും പ്രാകൃതായ ശിക്ഷാ വിധികളാണ് അവർക്കു ബാധകമായിരുന്നത്. 

    • സവർണ്ണരും അവർണ്ണരും തമ്മിലുള്ള മിശ്രവിവാഹവും മിശ്രഭോജനവും അനുവദിച്ചിരുന്നില്ല. 

    • ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ജാതിയിൽനിന്നു പുറത്താക്കിയിരുന്നു.

    • നഗരങ്ങൾ കേന്ദ്രബിന്ദുക്കളായിട്ടുള്ള ഒരു പുതിയ സാമ്പത്തിക വ്യവസ്ഥിതി നിലവിൽവന്നു. 

    • മൺപാത്രനിർമ്മാണം, കൈത്തറി, ദന്തവേല എന്നീ വ്യവസായങ്ങൾ പുരോഗതി പ്രാപിച്ചു. 

    • തൽപരരായ വ്യക്തികൾക്കു പുറമെ വ്യാപാരിസംഘങ്ങളും ഇത്തരം വ്യവസായങ്ങൾ നടത്തിപ്പോന്നു. 

    • വ്യാവസായിക-കാർഷിക ആവശ്യങ്ങൾക്കുള്ള ഇരുമ്പുപകരണങ്ങൾ ഉണ്ടാക്കുവാൻ രാജ്യത്ത് പല ഭാഗങ്ങളിലും ഉണ്ടായിരുന്ന ഇരുമ്പയിരുകൾ സഹായകമായി. 

    • ശ്രാവസ്തി, രാജ ഗൃഹം, ചമ്പ, കൗശാമ്പി, വാരണാസി, വൈശാലി, പാടലീപുത്രം എന്നീ നഗരങ്ങൾ രൂപംകൊണ്ടു. 

    • ഒരു പുതിയതരം മൺപാത്രനിർമ്മാണം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. 

    • കറുത്ത മണ്ണുകൊണ്ട് മിനുക്കവും തിളക്കവുമുള്ള മൺപാത്രങ്ങൾ വടക്കേ ഇന്ത്യയിലെ ധനിക വർഗ്ഗത്തിന്റെ ആവശ്യത്തിനായി നിർമ്മിക്കപ്പെട്ടു (Northern Black Polished Ware).

    • ലോഹനിർമ്മിതനാണയങ്ങൾ ഇക്കാലത്ത് പ്രചാരത്തിൽ വന്നു. 

    • ചില വൻകിട വ്യവസായങ്ങൾക്കു ധനസഹായം ലഭിച്ചിരുന്നത് ധനികരായ ബാങ്കർമാരിൽ നിന്നാണെങ്കിൽ മറ്റു ചിലവയെ സഹായിച്ചിരുന്നത് സഹകരണസംഘങ്ങളായിരുന്നു. 

    • ശ്രേണികൾ എന്നറിയപ്പെട്ടിരുന്ന വ്യവസായി-വ്യാപാരി സംഘങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. 

    • അവയുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു വ്യവസായ-വാണിജ്യമേഖലകളുടെ പ്രവർത്തനങ്ങൾ. 

    • യഥാർത്ഥത്തിൽ ഒരുതരം മുതലാളിത്ത വ്യവസ്ഥിതിയായിരുന്നു നിലവിൽ വന്നത്. 

    • ഭൗതികപുരോഗതി അടിസ്ഥാനമാക്കിയുള്ള ഒരു നവീന സംസ്കാരം വളർന്നു വികാസം പ്രാപിക്കാൻ ഇതു വഴിതെളിച്ചു. 

    • അതേസമയം ഇരുമ്പു പകരണങ്ങൾ ഉപയോഗിച്ചുള്ള കൃഷിസമ്പ്രദായത്തിൻ്റെ പ്രചാരം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ രൂപാന്തരപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.


    Related Questions:

    What were the primary factors contributing to the rise of Buddhism in India during the 6th Century B.C.

    1. Complex religious practices in the Later Vedic period.
    2. Dominance of the Brahmans and their demand for privileges.
    3. Use of a simple language, Pali, for Buddha's religious message.
    4. Buddhism's promotion of equality and its practical moral doctrines.
      ബുദ്ധന്റെ മകന്റെ പേര് :
      അശോകചക്രവർത്തി തൻറെ പുത്രൻ മഹേന്ദ്രൻ ,പുത്രി സംഘമിത്ര എന്നിവരെ ബുദ്ധമത പ്രചാരണത്തിനായി അയച്ചത് എവിടേക്കാണ് ?

      ബുദ്ധ മതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

      1. ശാന്തി, സദ്ഭാവന, സൗഹൃദം എന്നിവയുടെ സന്ദേശം പ്രചരിപ്പിച്ച മതമായിരുന്നു ബുദ്ധന്റേത്. 
      2. അമിതമായ ധനവും പ്രതാപവും ആർജ്ജിക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ട് വലിയ ഒരു ജനവിഭാഗം ഹിംസാത്മകവും സ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് ഉളവാകുന്ന ദൂഷ്യഫലങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബുദ്ധമതം അതിൻ്റെ തത്ത്വങ്ങൾ ആവിഷ്കരിച്ചത്.
      3. സ്വകാര്യസ്വത്തു സമ്പാദിക്കുന്നതും ആർഭാടമായി ജീവിതം നയിക്കുന്നതും തെറ്റാണെന്ന് ആ മതം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. 
      4. വസ്ത്രധാരണം, ഭക്ഷണരീതി, ലൈംഗികജീവിതം മുതലായ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഒരു പെരുമാറ്റസംഹിത ബുദ്ധമതം അതിന്റെ അനുയായികൾക്കായി കാഴ്‌ചവച്ചു. 
        രണ്ടാം ജൈനമത സമ്മേളനം നടന്നത് :