App Logo

No.1 PSC Learning App

1M+ Downloads

ആകാശീയ വിദൂരസംവേദനത്തിന്റെ പോരായ്മകൾ എന്തെല്ലാം :

  1. വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു
  2. വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല
  3. വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്
  4. ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു

    A1, 3 എന്നിവ

    B1, 3, 4 എന്നിവ

    C2, 3 എന്നിവ

    D4 മാത്രം

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    • വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്നു ഭൂപ്രതലത്തിൻ്റെ ചിത്രങ്ങൾ പകർത്തുന്ന രീതിയാണ് ആകാശീയ വിദൂരസംവേദനം.
    • താരതമ്യേന വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിനാണ് ആകാശീയ വിദൂരസംവേദനം ഉപയോഗിക്കാറുള്ളത്.
    • ആവശ്യങ്ങൾക്കനുസൃതമായി ഏത് പ്രദേശത്തിൻ്റെ വിവരശേഖരണം വേണമെങ്കിലും ഇത്തരത്തിൽ നടത്താം എന്നതാണ് ഇതിൻറെ നേട്ടം.
    • വിമാനം കടന്നുപോകുന്ന പ്രദേശങ്ങളുടെ തുടർച്ചയായുള്ള ചിത്രങ്ങൾ ലഭിക്കുന്നു എന്നതും ഈ രീതിയുടെ ഒരു മേന്മയാണ്.

    ആകാശീയ വിദൂരസംവേദനത്തിൻറെ പോരായ്മകൾ:

    • വിമാനത്തിനുണ്ടാകുന്ന കുലുക്കം ചിത്രങ്ങളുടെ ഗുണമേന്മയെ ബാധിക്കുന്നു.
    • വിസ്തൃതി കൂടിയ പ്രദേശങ്ങളുടെ ചിത്രീകരണം പ്രായോഗികമല്ല.
    • വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും തുറസ്സായ സ്ഥലം ആവശ്യമാണ്.
    • ഇന്ധനം നിറയ്ക്കുന്നതിന് വിമാനം ഇടയ്ക്കിടെ നിലത്തിറക്കുന്നത് ചെലവ് വർധിപ്പിക്കുന്നു.

    Related Questions:

    Which one of the following ecosystem is known as the ‘Land of Big Games’ ?
    ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
    താഴെ പറയുന്നവയിൽ Ex-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?
    IUCN റെഡ് ലിസ്റ്റിൽ പെട്ട വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    മസ്കവൈറ്റ് എന്ന ധാതു പ്രകടിപ്പിക്കുന്ന തിളക്കം ഇവയിൽ ഏതാണ് ?