App Logo

No.1 PSC Learning App

1M+ Downloads
കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Aപഠിതാവിൻ്റെ സന്നദ്ധത

Bപഠിതാവിൻ്റെ അഭിപ്രേരണ

Cപഠിതാവിൻ്റെ പരിപക്വത

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ 3 വിഭാഗങ്ങളായി തരം തിരിചിരിക്കുന്നു.

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
  3. പഠനതന്ത്രങ്ങൾ - പഠന തന്ത്രങ്ങളുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൈയക്തിക ചരങ്ങൾ.
  • വ്യക്തിയുമായി ബന്ധപ്പെട്ട ചരങ്ങളെയാണ് വൈയക്തിക ചരങ്ങൾ എന്നു പറയുന്നത്.
    • പരിപക്വനം
    • പ്രായം
    • ലിംഗഭേദം
    • മുൻ അനുഭവങ്ങൾ
    • ശേഷികൾ
    • കായിക വൈകല്യങ്ങൾ
    • അഭിപ്രേരണ 

പാഠ്യ ചരങ്ങൾ (Task Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് പാഠ്യ ചരങ്ങൾ എന്നാണ്.
    • പാഠ്യ വസ്തുവിൻറെ ദൈർഗ്യം 
    • പാഠ്യ  വസ്തുവിൻറെ കഠിനനിലവാരം
    • പാഠ്യ വസ്തുവിൻറെ അർത്ഥപൂർണത
    • പാഠ്യ വസ്തുവിൻറെ സംഘാടനം

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പഠനതന്ത്രവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നതാണ് പഠനതന്ത്ര ചരങ്ങൾ
    • പരിശീലനത്തിൻ്റെ വിതരണം
    • പഠനത്തിൻറെ അളവ്
    • പഠനത്തിനിടയിലെ ഉരുവിടൽ
    • സമ്പൂർണ്ണ രീതിയുടെയും ഭാഗിക ഭീതിയുടേയും പ്രയോഗം
    • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം

Related Questions:

പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?

out of the following which one is not the stage of creativity

  1. preparation
  2. incubation
  3. illumination
  4. verification
  5. all of the above
    ശിശുക്കൾ ലോകത്തെ നോക്കി കാണുന്നത് അവരുടെ കണ്ണു കൊണ്ട് മാത്രമല്ല ഭാഷ കൊണ്ട് കൂടിയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
    താഴെപ്പറയുന്നവരെ ശരിയായി ക്രമീകരിക്കുക . 1 .നിലവിലെ അറിവിനെ മുന്നണിയുമായി ബന്ധപ്പെടുത്തുക. 2 . മൂല്യാങ്കണം .3 . പുനർ ബോധനം. 4 . ബോധന ലക്ഷ്യം നിർണയിക്കൽ.5 . ബോധന ഉപകരണങ്ങൾ അവതരിപ്പിക്കൽ ?
    The most determining factor in the academic achievement of a child is :