Challenger App

No.1 PSC Learning App

1M+ Downloads

ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി ബ്രിട്ടൺ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ നിയമങ്ങൾ ഏതെല്ലാം?

  1. 1764 ലെ പഞ്ചസാര നിയമം
  2. 1764 ലെ കറൻസി നിയമം
  3. 1765 ലെ കോർട്ടറിങ് നിയമം
  4. 1765 ലെ സ്റ്റാമ്പ് നിയമം

    Aഇവയെല്ലാം

    Bi, iii എന്നിവ

    Cii മാത്രം

    Dii, iv എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഗ്രാൻവില്ലെ നയങ്ങൾ  (Granville Measures)

    • സപ്തവത്സര യുദ്ധത്തിന് ശേഷം  ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നയങ്ങളാണ് ഇവ.
    • 1763 മുതൽ 1765 വരെയാണ് ഈ നയങ്ങൾ നടപ്പിലാക്കിയിരുന്നത്
    • ഈ നയങ്ങൾ നടപ്പിലാക്കിയ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോർജ് ഗ്രാൻവില്ലെയുടെ പേരിൽ നിന്നാണ് നയത്തിന് Granville  Measures  എന്ന പേര് ലഭിച്ചത്
    ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയമങ്ങൾ:
    • 1764 ലെ പഞ്ചസാര നിയമം
      • ഈ നിയമ പ്രകാരം ഫ്രാൻസിൽ നിന്നും സ്പെയിനിൽ  നിന്നും ഇറക്കുമതി ചെയ്യുന്ന പഞ്ചസാരക്ക് അമിത നികുതി ഏർപ്പെടുത്തി. 
    • കറൻസി നിയമം 1764
      • അമേരിക്കൻ കറൻസിയുടെ അച്ചടി നിർത്തലാക്കി
    • കോർട്ടറിങ് നിയമം 1765
      • ബ്രിട്ടീഷ് പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലംപ്രയോഗിച്ച് താമസിക്കുവാനുള്ള നിയമാനുവാദം നൽകി
    • സ്റ്റാമ്പ് നിയമം 1765
      • രേഖകൾ, പേപ്പറുകൾ, ലൈസൻസുകൾ പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്ക് നികുതികൾ ഏർപ്പെടുത്തി

    Related Questions:

    The British signed the Treaty of ______ to recognise the independence of the 13 American colonies.
    അമേരിക്കൻ ഭരണഘടനയുടെ പിതാവ് ആര്?

    അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തിരഞ്ഞെടുക്കുക.

    (i) മെർക്കന്റലിസ്റ്റ് നിയമങ്ങൾ

    (ii) ടെന്നീസ് കോർട്ട് പ്രതിജ്ഞ

    (iii) കോണ്ടിനെന്റൽ കോൺഗ്രസ്സ് 

    (iv) പാരീസ് ഉടമ്പടി

    അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിന് ചേർന്ന ഭരണഘടനാ കൺവൻഷന് നേതൃത്വം നൽകിയതാര്?

    ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?

    1.അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം

    2.ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം