Challenger App

No.1 PSC Learning App

1M+ Downloads

വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തത്തിൽ വരുന്ന തലങ്ങൾ ഏവ :

  1. ബോധമനസ്സ്
  2. ഇദ്ദ്
  3. അബോധമനസ്സ്
  4. ഈഗോ
  5. ഉപബോധമനസ്സ്

    Ai, iii, v എന്നിവ

    Bഎല്ലാം

    Ci, iv

    Dii, iv

    Answer:

    A. i, iii, v എന്നിവ

    Read Explanation:

    വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം 

    മനുഷ്യ മനസിന് 3 തലങ്ങൾ ഉണ്ട് 

    1. ബോധമനസ്സ് (Conscious Mind)
    2. ഉപബോധമനസ്സ് (Subconscious Mind)
    3. അബോധമനസ്സ് (Unconscious Mind)

    ബോധമനസ്സ്

    • ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം 

    ഉപബോധമനസ്സ് 

    • വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നു തന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങൾ 

    അബോധമനസ്സ് 

    • ചില തീവ്ര അനുഭവങ്ങൾ മനസിൻ്റെ അടിത്തട്ടിലേക്ക് തള്ളി നീക്കപ്പെടുന്നു.
    • ഇത് ഒരു പ്രത്യേക നിമിഷത്തിൽ ഓർത്തെടുക്കാനാകില്ല 
    • സാധാരണ രീതിയിൽ ഇവയെ ബോധത്തിൻ്റെ ഉപരിതലത്തിലേക്ക് കൊണ്ട് വരാനും കഴിയില്ല 
    • വ്യവഹാരത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന തലം

    Related Questions:

    The MMPI is used to assess
    അധ്യാപകൻ പരീക്ഷാ ഹാളിൽ നിന്ന് മാറുമ്പോൾ ചില കുട്ടികൾ കോപ്പിയടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധ്യാപകന്റെ അസാന്നിധ്യത്തിലും മറ്റൊരു വിഭാഗം അതിന് ശ്രമിക്കാതെ അച്ചടക്കത്തോടെ പരീക്ഷ എഴുതുന്നു. ഈ രണ്ടാം വിഭാഗത്തിൽ പ്രവർത്തിക്കുന്നത് മനസ്സിന്റെ ഏതു ഘടകമാണ് ?
    അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആത്മസാക്ഷാത്കാരത്തിന് തൊട്ട് മുമ്പുള്ള ആവശ്യം ഏത് ?
    പ്രകരണ സംപ്രത്യക്ഷണ പരീക്ഷയുടെ നിർമ്മാതാവ് ആരാണ്?
    ഒരു സംഘട്ടനത്തോട് പ്രതികരിക്കുന്നതിലെ വ്യക്തിഗത വ്യത്യാസങ്ങൾ .................... നെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.