App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങളേവ?

Aവാതകങ്ങൾ

Bപൊടിപടലങ്ങൾ

Cനീരാവി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അന്തരീക്ഷം

  • ഗുരുത്വകർഷണത്തിന്റെ ഫലമായി ഭൂമിയുടെ ആവരണമായി നിലനിൽക്കുന്ന വായുമണ്ഡലമാണ് അന്തരീക്ഷം. 
  • വാതകങ്ങൾ, നീരാവി,പൊടിപടലങ്ങൾ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങൾ
  • വ്യത്യസ്ത വാതകങ്ങളുടെ ഒരു മിശ്രിതമാണ് അന്തരീക്ഷം.
  • മനുഷ്യനും മറ്റ് ജന്തുക്കൾക്കും ജീവ വായുവായ ഓക്സിജനും, സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സഡും ആവശ്യമായ അളവിൽ അന്തരീക്ഷം ഉൾക്കൊള്ളുന്നു.
  • അന്തരീക്ഷവായുവിന്റെ ഭൂരിഭാഗവുള്ളത് ഭൗമോപരിതലത്തിൽ നിന്നും 32 കിലോമീറ്ററിനുള്ളിലാണ്.
  • അന്തരീക്ഷ വായുവിന്റെ സാന്നിധ്യം തിരിച്ചറിയാനാകുന്നത് കാറ്റ് വീശുമ്പോൾ മാത്രമാണ്.
  • അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് പോകും തോറും വാതകങ്ങളുടെ അനുപാതത്തിൽ വ്യത്യാസം കണ്ടുവരുന്നു.
  • ഉയരം കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് കുറയുകയും 120 കിലോമീറ്റർ എത്തുമ്പോഴേക്കും വളരെ നിസ്സാരമായ അളവിൽ മാത്രമായിത്തീരു കയും ചെയ്യുന്നു.
  • ഭൗമോപരിതലത്തിൽനിന്നും ഏകദേശം 90 കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളൂ

Related Questions:

കാർബൺ ഡൈ ഓക്സൈഡും ജലബാഷ്പവും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ..... കിലോമീറ്റർ വരെ മാത്രമേ കാണപ്പെടുന്നുള്ളൂ.
താഴെ പറയുന്നവയിൽ ഏത് വാതകമാണ് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?
165 കിലോമീറ്റർ ഉയരത്തിൽ താപനില എത്രമാത്രം കുറയുന്നു?
എല്ലാ ജൈവിക പ്രവർത്തനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പാളിയാണ് .....
സ്ട്രാറ്റോസ്ഫിയറിന് മുകളിൽ സ്ഥിതിചെയ്യുന്ന സ്ഫിയർ ഏതാണ്?