Challenger App

No.1 PSC Learning App

1M+ Downloads

"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?

  1. ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല
  2. കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല.
  3. സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.

    Aരണ്ടും മൂന്നും

    Bഎല്ലാം

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    C. ഒന്നും മൂന്നും

    Read Explanation:

    ട്രസ്റ്റിഷിപ്പ് 

    മഹാത്മാഗാന്ധിയുടെ ട്രസ്റ്റിഷിപ്പ്  എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കം താഴെ പറയുന്ന പ്രകാരമാണ്‌. 

    • മുതലാളി തനിക്കുമാത്രമായുള്ള ഉടമസ്ഥാവകാശം പരിത്യജിക്കുകയും സമ്പത്ത്‌ കൈവശംച്ചുകൊണ്ടിരിക്കുന്നത്‌ ജനങ്ങളുടെ ഒരു ട്രസ്റ്റി എന്ന നിലയിലാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതാണ്‌.
    • ഒരു ട്രസ്റ്റിക്ക്‌ പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികളില്ല.
    • ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്‌ വ്യക്തികളുടെ ഹിതമോ അത്യാഗ്രഹമോ അനുസരിച്ചല്ല, സമൂഹത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ചാണ്‌.
    • മാന്യമായി ജീവിക്കാന്‍ ഉതകുന്ന കുറഞ്ഞ വേതനം നിശ്ചയിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ളതു പോലെ സമൂഹത്തിലെ ഏതെങ്കിലുമൊരു വ്യക്തിക്ക്‌ അനുവദിക്കാവുന്ന ഏറ്റവും കൂടിയ വേതനത്തിനും പരിധി കല്‍പ്പിക്കേണ്ടതുണ്ട്‌.

    Related Questions:

    താഴെ പറയുന്നവയിൽ ഇന്ത്യൻ ആസൂത്രണത്തിന്റെ ലക്ഷ്യങ്ങൾ ഏതെല്ലാം?
    i. സാമ്പത്തിക വളർച്ച
    ii. സ്വാശ്രയത്വം
    iii. നീതി
    iv. നവീകരണം

    ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
    ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ഫിസ്ക്കൽ ഫെഡറലിസത്തിൻ വെല്ലുവിളിയായിരിക്കുന്നത്?

    താഴെ കൊടുത്ത പ്രസ്താവനകളിൽ സർക്കാർ ധന നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നത് ഏതെല്ലാം ?

    1. സാമ്പത്തിക സ്ഥിരത കൈവരിക്കുക
    2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
    3. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക

      1980 കളിൽ ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ കാരണമായ ഘടകം

      1. വിദേശവിനിമയക്ഷാമവും എണ്ണവില വർധനവും.

      2. വിലചുരുക്കവും വിദേശ വിനിമയമിച്ചവും.

      3. കയറ്റുമതി മിച്ചം.