App Logo

No.1 PSC Learning App

1M+ Downloads
അകക്കാമ്പിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ ഏവ :

Aസിലിക്കണും അലുമിനിയവും

Bമാംഗനീസും സിലിക്കണും

Cഹൈഡ്രജനും ഓക്സിജനും

Dനിക്കലും ഇരുമ്പും

Answer:

D. നിക്കലും ഇരുമ്പും

Read Explanation:

ഭൂമിയുടെ ഉള്ളറ

ഭൂകമ്പസമയത്ത് സൃഷ്‌ടിക്കപ്പെടുന്ന തരംഗങ്ങളെ വിശകലനം ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയെ വ്യത്യസ്ത പാളികളായി തരംതിരിച്ചിരിക്കുന്നു:

  • ഭൂവൽക്കം (Crust) 

  • മാൻറിൽ ( Mantle) 

  • അകക്കാമ്പ് (Core) 

കാമ്പ് (Core)

  • മാന്റിലിനും കാമ്പിനും(Crust) ഇടയിലുള്ള അതിർ വരമ്പ് ഏകദേശം 2900 കി.മി. ആഴത്തിലാണ് . 

  • കാമ്പിന്റെ ആരംഭത്തിൽ സാന്ദ്രത 5 ഗ്രാം / ഘനസെന്റീമീറ്റർ ആണ്.

  • അത് ഏറ്റവും ഉള്ളിൽ (ഏകദേശം 6300 km ആഴം) 13 ഗ്രാം/ ഘനസെന്റീമീറ്റർ ആണ് 

  • അകക്കാമ്പിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകങ്ങൾ നിക്കലും ഇരുമ്പും (NIFE) ആണ് 

  • മാന്റിലിനും കാമ്പിനും ഇടയിലുള്ള ഭാഗം ഗുട്ടൻ ബർഗ്ഗ് വിശ്ചിന്നത (Gutenberg Discontinuity) എന്നറിയപ്പെടുന്നു .

  • Pyrosphere എന്നറിയപ്പെടുന്നത് - മാൻ്റിൽ

  • Barysphere എന്നറിയപ്പെടുന്നത് - കാമ്പ്

  • ധ്രുവപ്രദേശങ്ങൾ ഭൂകേന്ദ്രത്തോട് കൂടുതൽ അടുത്തായതിനാൽ അവിടെ ഭൂഗുരുത്വം കൂടുതലും മധ്യ രേഖാപ്രദേശങ്ങളിൽ ഭൂഗുരുത്വം കുറവുമാണ്.



Related Questions:

The vertical lines are called ............... and horizontal lines are called .................
ഭൂമിയുടെ ഏറ്റവും പുറമെ കാണപ്പെടുന്ന പാളി ഏത് ?
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം ?
Maximum distance of two Latitudes :
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഭാഗം അറിയപ്പെടുന്നത് :