ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങൾ എന്താണ് ?
Aഎസ്റ്ററുകൾ
Bഅമിനുകൾ
Cസോപ്പുകൾ
Dആൽഡിഹൈഡുകൾ
Answer:
C. സോപ്പുകൾ
Read Explanation:
നീളം കൂടിയ ആലിഫാറ്റിക് ചെയിനുള്ള പൂരിതമോ അപൂരിതമോ ആയ കാർബോക്‌സിലിക് ആസിഡുകളാണ് ഫാറ്റി ആസിഡുകൾ.
പാൽമിറ്റിക് ആസിഡ്, സ്റ്റീയറിക് ആസിഡ് എന്നിവ ഇതിനുദാഹരണങ്ങളാണ്.
ഇവയിൽ യഥാക്രമം 16ഉം, 18ഉം കാർബൺ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു.
ഫാറ്റി ആസിഡുകൾക്ക് വിപുലമായ വാണിജ്യ പ്രയോഗങ്ങളുണ്ട്. സോപ്പുകൾ, ഡിറ്റർജന്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഇവ പ്രയോജനപ്പെടുത്തുന്നു.
ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങളാണ് സോപ്പുകൾ
