App Logo

No.1 PSC Learning App

1M+ Downloads
സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം ?

Aസസ്യങ്ങൾ സ്‌റ്റോമറ്റയിലൂടെയും, ലെന്റിസെല്ലിലൂടെ ട്രാൻസ്‌പിറേഷൻ വഴി വാതക മാലിന്യങ്ങൾ പുറന്തള്ളുന്നു

Bമാലിന്യം തൊലിപുറത്ത് ഗംസ്, റെസിൻ എന്നീ രൂപങ്ങളിൽ സംഭരിച്ചുവയ്ക്കുന്നു

Cകാണ്ഡത്തിൽ നിന്ന് പൊട്ടിയൊഴുക്കുന്ന കറകളിലൂടെ മാലിന്യം പുറത്തു കളയുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ:

  • സസ്യങ്ങൾ മാലിന്യം തൊലിയിൽ സംഭരിച്ചുവയ്ക്കുകയും, അവ പിന്നീട് അടർന്നു പോവുകയും ചെയുന്നു.

  • സസ്യ കാണ്ഡത്തിൽ നിന്ന് പൊട്ടിയൊഴുക്കുന്ന കറകളിലൂടെ മാലിന്യം പുറത്തു കളയുന്നു.

  • സസ്യങ്ങൾ സ്‌റ്റോമറ്റയിലൂടെയും (stomata) ലെന്റിസെല്ലിലൂടെയും (lenticel) ട്രാൻസ്‌പിറേഷൻ (transpiration) വഴി വാതക മാലിന്യങ്ങൾ പുറന്തള്ളുന്നു.

Note:

        ഇലകളിൽ നിന്ന് ജലം സ്ഥിരമായി ബാഷ്പീകരിക്കപ്പെടുകയും, ജലബാഷ്പം രൂപപ്പെടുകയും ചെയ്യുന്നതിനെ ട്രാൻസ്പിറേഷൻ എന്ന് വിളിക്കുന്നു. 

 


Related Questions:

കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?
മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ പദാർത്ഥം.
ചുവടെ നൽകിയിരിക്കുന്നവയിൽ അഗ്രചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?