App Logo

No.1 PSC Learning App

1M+ Downloads
സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേര് ?

Aസ്റ്റീരിയോ

Bപാർക്കർ

Cവോയേജർ

Dആദിത്യ

Answer:

A. സ്റ്റീരിയോ

Read Explanation:

സൗരപര്യവേക്ഷണ ദൗത്യo

  • 1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യമാണ് സോഹോ (SOHO).

  • സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേരാണ് 'സ്റ്റീരിയോ' (2006-ൽ). 

  • സൗരവാതത്തിൻ്റെ കണങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ വിക്ഷേപിച്ച പേടകമാണ് 'ജനസിസ്' (2001)

  • നാസ് 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേ ക്ഷണപേടകമാണ് 'പാർക്കർ സോളാർ പ്രോബ്'.

  • ഇന്ത്യ വിക്ഷേപിച്ച സൗര പര്യവേക്ഷണ പേടകത്തിൻ്റെ പേരാണ് "ആദിത്യ”

  • സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

ADITYA -  L1 MISSION

  • 2023 സെപ്തംബർ 2 ന് വിക്ഷേപിച്ചു.

  • 2024 ജനുവരി 6 ന്  ഹാലോ ഭ്രമണപഥത്തിലെത്തി.

  • ആദിത്യ-L1  ഭ്രമണപഥത്തെ ഹാലോ ഓർബിറ്റ് എന്ന് വിളിക്കുന്നു, 

  • 178 ദിവസത്തെ പരിക്രമണം


Related Questions:

ഭൂമിയുടെ ഭ്രമണകാലം :
' ഡെത്ത് സ്റ്റാർ ' എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് ?
ഇറിസിൻ്റെ ഉപഗ്രഹം ?
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ചൊവ്വയിലെ ഒളിമ്പസ് മോൺസ്ന്റെ ഉയരം ?
ഗ്രഹങ്ങൾ സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത് ദീർഘവൃത്താകാരപഥത്തിലൂടെയാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :