App Logo

No.1 PSC Learning App

1M+ Downloads

ഹരിതവിപ്ലവത്തിലേക്ക് നയിച്ച കാർഷിക മേഖലയിൽ പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കിയ പരിപാടികൾ എന്തൊക്കെയാണ്?

  1. ഉയർന്ന വിളവ് നൽകുന്ന വിത്തുകൾ
  2. ജലസേചന സൗകര്യങ്ങൾ
  3. രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം
  4. കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം

    Aഇവയെല്ലാം

    B3, 4 എന്നിവ

    C4 മാത്രം

    D1 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഹരിത വിപ്ലവം (Green Revolution)

    • അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി - ഹരിത വിപ്ലവം
    • ഇന്ത്യയിൽ ഹരിത വിപ്ലവം നടപ്പിലാക്കിയ കാലഘട്ടം :-
      • ഒന്നാം ഘട്ടം : 1960 - 1970
      • രണ്ടാംഘട്ടം : 1970 - 1980
    • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - എം.എസ്.സ്വാമിനാഥൻ 
    • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ - ഡോ.എം.പി സിങ്
    • ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സമയത്തെ കേന്ദ്ര കൃഷി മന്ത്രി (1967-68) - സി.സുബ്രമണ്യം 
    • ഹരിത വിപ്ലവം കൊണ്ട്‌ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം - പഞ്ചാബ്‌.
    • ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദകരായി ഇന്ത്യമാറിയ കാലഘട്ടം: 1978-80
    • ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച വിളകൾ - നെല്ല്, ഗോതമ്പ്

    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്ത‌ാവന ഏത്?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?

    1. 1950-ൽ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു.
    2. 1960-ൽ ഓപ്പറേഷൻ ഫ്ലഡ് എന്ന ഗ്രാമവികസന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
    3. 1951-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.
    4. ബോംബെയിലെ കർഷകർ തയ്യാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്.
      പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ നിലവാരം ഉയർത്തുന്നതിനുള്ള സർവ്വ ശിക്ഷാ അഭിയാൻ (SSA) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
      University Grants Commission was established in?
      The NCERT was established in?