ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ അറിയപ്പെടുന്നത് ?Aകൂക്കീസ്Bസാൻഡ് ബോക്സ്Cപോപ്പ് അപ്പ്Dസ്പാംAnswer: A. കൂക്കീസ് Read Explanation: കൂക്കീസ് ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ ആണിവ. ഒരു വെബ്സൈറ്റിൽ നൽകപ്പെടുന്ന യൂസർനെയിം, പാസ്സ്‌വേർഡ്, ഇമെയിൽ മുതലായ വിവരങ്ങൾ ഇവ സൂക്ഷിക്കുന്നു. വെബ്സൈറ്റ് സന്ദർശിക്കുന്ന ഒരു വ്യക്തിയുടെ വിവരങ്ങൾ ഓർമ്മിക്കാൻ ഇത് വെബ്‌സൈറ്റിനെ സഹായിക്കുന്നു ഒരു വെബ്സൈറ്റ് വീണ്ടും സന്ദർശിക്കുന്ന വ്യക്തിക്ക് അയാളുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ബ്രൗസറുകൾ ഈ വിവരങ്ങൾ കമ്പ്യൂട്ടറിലെ കുക്കീസ് ഫോൾഡറിൽ ആണ് സൂക്ഷിക്കുന്നത്. കമ്പ്യൂട്ടർ പ്രോഗ്രാമർ ആയ ലൂ മോണ്ടുള്ളി എന്ന വ്യക്തിയാണ് ഈ ഫയലുകൾക്ക് കുക്കി എന്ന പേര് ആദ്യമായി നൽകിയത് ഹാക്കർമാർ കുക്കികളെ ദുരുപയോഗം ചെയ്തുകൊണ്ട് സ്വകാര്യ വിവരങ്ങൾ ശേഖരിക്കാറുണ്ട്. സ്പൈവെയർ ആയും കുക്കികളെ ഉപയോഗിക്കപ്പെടുന്നു. Read more in App