Challenger App

No.1 PSC Learning App

1M+ Downloads

വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ എന്തെല്ലാം :

  1. വേലിയേറ്റ സമയങ്ങളിൽ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് വലിയ കപ്പലുകളെ അടുപ്പിക്കാൻ സഹായിക്കുന്നു
  2. കടൽതീരം ശുചിയാക്കുന്നതിൽ സഹായിക്കുന്നു
  3. വേലിയേറ്റ സമയങ്ങളിൽ ഉപ്പളങ്ങളിൽ ജലം നിറയുന്നതിന് സഹായിക്കുന്നു
  4. വേലിയേറ്റ ശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കും

    Aiii മാത്രം

    Biii, iv എന്നിവ

    Cii മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    വേലികൾ

    • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
    • സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
    • ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.

     വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ :

    • തുറമുഖങ്ങളിലും സമുദ്രതീരങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള
      മാലിന്യങ്ങൾ സമുദ്രത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീക്കം ചെയ്യപ്പെടുന്നു.
    • ശക്തമായ വേലികളുടെ ഫലമായി നദീമുഖങ്ങളിൽ ഡെൽറ്റകൾ രൂപം
      കൊള്ളുന്നത് തടസ്സപ്പെടുന്നു.
    • വേലിയേറ്റസമയങ്ങളിൽ ഉപ്പളങ്ങളിൽ കടൽവെള്ളം കയറ്റാൻ കഴിയുന്നു.
    • മീൻപിടിത്തത്തിനായി കടലിലേക്ക് കട്ടമരങ്ങളിൽ പോകുന്നതിനും
      വരുന്നതിനും.
    • വേലിയേറ്റശക്തിയിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
    • ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകൾ അടുപ്പിക്കുന്നത് വേലി
      യേറ്റ സന്ദർഭങ്ങളിലാണ്.

    Related Questions:

    Which of the following statement is false?

    i. Earth rotates from west to east.

    ii.Earth takes 24 hours to complete one rotation.

    iii. In one hour, the sun passes over 4° longitudes.

    iv.The sun rises in the east.

    'മാതൃ ഭൂഖണ്ഡം' എന്ന് അറിയുന്നത് ?
    ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കൂടി ഒഴുകുന്ന സമുദ്രജല പ്രവാഹം?
    മുറെ നദി ഏത് ഭൂഖണ്ഡത്തിലാണ് ?
    Sandstone is which type of rock?