Challenger App

No.1 PSC Learning App

1M+ Downloads
ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ?

Aസൗരവികിരണം

Bഗുരുത്വാകർഷണം

Cഭൂമിക്കുള്ളിലെ സംവഹന പ്രവാഹം

Dഭൂമിയുടെ കാന്തികക്ഷേത്രം

Answer:

C. ഭൂമിക്കുള്ളിലെ സംവഹന പ്രവാഹം

Read Explanation:

സംവഹനപ്രവാഹം

  • കാഠിന്യമുള്ള ശിലാമണ്ഡലഫലകങ്ങൾക്കു താഴെ, ശിലാദ്രവം ചാക്രിക ചലനത്തിന് വിധേയമാകുന്നു.
  • ചുട്ടു പഴുത്ത മാഗ്മ ഉയർന്നുവരികയും വ്യാപിക്കുകയും ചെയ്യുന്നതിനെത്തുടർന്ന് തണുക്കാൻ തുടങ്ങുകയും വീണ്ടും ആഴങ്ങളിലേക്കാണ്ടു പോവുകയും ചെയ്യുന്നു.
  • നിരന്തരം നടക്കുന്ന ഈ പ്രക്രിയയെ ശാസ്ത്രജ്ഞർ സംവഹനപ്രവാഹം എന്നാണ് വിശേഷിപ്പിക്കുന്നത്.
  • ശിലാമണ്ഡലഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത് ഇങ്ങനെ സംഭവിക്കുന്ന സംവഹനപ്രവാഹമാണ് 
  • സംവഹനപ്രവാഹത്തിനാവശ്യമായ ഊഷ്‌മാവ് പ്രധാനമായും രണ്ട് സ്രോതസുകളിൽനിന്നുമാണ് ലഭിക്കുന്നത് :
    1. ആണവ അപചയം വഴിയും
    2. അവക്ഷിപ്‌ത ഊഷ്‌മാവിലൂടെയും

ആണവ അപചയം

  • പ്രകൃതിയിലെ ചില ധാതുക്കൾ സ്വയം ഊർജം നഷ്ടപ്പെടുത്തി നശിക്കുന്ന സ്വഭാവത്തോടുകൂടിയവയാണ്.
  • വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയയാണ് ആണവ അപചയം.
  • യുറേനിയം - 238, പൊട്ടാസ്യം - 40, തോറിയം - 232 എന്നിങ്ങനെയുള്ള ധാതുകൾക്ക് അണുവികിരണശേഷിയുണ്ട്
  • ഈ ധാതുക്കളുടെ സാന്നിധ്യമാണ് ഭൂമിയുടെ ഉള്ളിലെ വർധിച്ച താപത്തിൻ്റെ ഒരു സ്രോതസ്സ്.

അവക്ഷിപ്ത‌ താപം

  • ഭൂമി രൂപംകൊണ്ട സമയത്ത് ചുട്ടുപഴുത്ത വാതക ഗോളമായിരുന്നു.
  • അത് സാവധാനം തണുത്തത്തിന്റെ ഫലമാണ് ഭൂമുഖം ഇന്നു കാണുന്ന തരത്തിലായത്.
  • ആദിമകാലത്തെ ഭൗമതാപത്തിന്റെ ബാക്കിപത്രം ഇന്നും ഭൂമിക്കുള്ളിൽ അവശേഷി ക്കുന്നു. ഇതാണ് അവക്ഷിപ്‌ത താപം.

Related Questions:

വരണ്ട ഭൂപ്രദേശങ്ങൾ ഉണ്ടാകാൻ കാരണം എന്ത് ?
വിൻഡ് വെയിൻ എന്നതിന് ഉപയോഗിക്കുന്നു ?

താഴെപ്പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ട്രോപോസ്ഫിയർ - കാലാവസ്ഥ പ്രതിഭാസങ്ങൾ
  2. അയണോസ്ഫിയർ - റേഡിയോതരംഗങ്ങൾ
  3. സ്ട്രാറ്റോസ്ഫിയർ - അറോറ
  4. മിസോസ്ഫിയർ - ഓസോൺ പാളി
    രാത്രി ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഗ്രഹം ഏത് ?
    ഏറ്റവും വലിയ അക്ഷാംശ രേഖയേത് ?