App Logo

No.1 PSC Learning App

1M+ Downloads
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്?

A100 ഡിഗ്രി സെൽഷ്യസ്

B50 ഡിഗ്രി സെൽഷ്യസ്

C-273 ഡിഗ്രി സെൽഷ്യസ്

D-50 ഡിഗ്രി സെൽഷ്യസ്

Answer:

C. -273 ഡിഗ്രി സെൽഷ്യസ്

Read Explanation:

താപനിലയുടെ ഒരു ഏകകമാണ് കെൽവിൻ. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്.ഐ. അടിസ്ഥാന ഏകകങ്ങളിൽ ഒന്നാണിത്. കെൽവിൻ മാനദണ്ഡത്തിലെ (സ്കെയിലിലെ) പൂജ്യത്തെ കേവലപൂജ്യം അഥവാ കേവലശൂന്യ താപനില എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തിൽ താപോർജ്ജം പൂർണ്ണമായും ഇല്ലാതാവും.ബ്രിട്ടിഷ് ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ ഒന്നാമന്റെ (കെൽവിൻ പ്രഭു) (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ മാനദണ്ഡവും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.


Related Questions:

തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്

കലോറിക മൂല്യം താഴെ പറയുന്നവയിൽ എന്തുമായി ബന്ധപെട്ടിരിക്കുന്നു

  1. 1 kg ഇന്ധനം പൂർണ്ണമായി ജ്വലിക്കുമ്പോൾ പുറത്തേക്ക് വിടുന്ന താപത്തിന്റെ അളവ്
  2. 1 g ജലത്തിന്റെ താപനില 10 C കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ്
  3. 1 kg പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ്
  4. ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവ്
    ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.
    സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?
    മൈക്രോ കാനോണിക്കൽ എൻസെംബിളിൽ ഓരോ അസംബ്ലികളും ഏത് കണ്ടീഷനിലായിരിക്കും?