Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?

Aമസ്കറ്റ്

Bപൈക്ക്

Cഗില്ലറ്റിൻ

Dകാനൻ

Answer:

C. ഗില്ലറ്റിൻ

Read Explanation:

ഗില്ലറ്റിൻ

  • ശിരഛേദം നടത്തി വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഉപകരണം 
  • ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു 
  • ഒരു ഉയരമുള്ള ചട്ടക്കൂടും അതിന് മുകളിൽ തൂക്കിയിട്ടിരിക്കുന്ന ഒരു  കനത്ത ബ്ലേഡുമായിരുന്നു ഇതിന്റെ ഘടന
  • വധിക്കപ്പെടേണ്ട വ്യക്തിയെ ഈ ചട്ടത്തിന്റെ അടിയിൽ കഴുത്ത് നേരിട്ട് ബ്ലേഡിന് താഴെയായി നിർത്തുന്നു . 
  • ഇതിന് ശേഷം ബ്ലേഡ് പെട്ടെന്ന് താഴേക്ക് വീഴ്ത്തുകയും, വ്യക്തിയുടെ തല ഛേദിക്കപ്പെടുകയും ചെയ്യുന്നു 
  • 1793 ജൂലൈയിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്‌പിയറുടെ നേതൃത്വത്തിൽ ഭീകരവാഴ്ച ആരംഭിച്ചപ്പോൾ ഗില്ലറ്റിൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
  • ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും റോബിസ്‌പിയർ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്‌കരുണം വധിച്ചു.
  • നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി. 
  • ഫ്രാൻസിലെ രാജാവായിരുന്നു ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും വരെ ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു.
  • അവസാനം റോബിസ്‌പിയറും ഗില്ലറ്റിന് ഇരയായി.
  • പലപ്പോഴും ഫ്രഞ്ചുവിപ്ലവത്തിന്റെ അടയാളമായികൂടി ചരിത്രകാരൻമാർ ഈ യന്ത്രത്തെ അടയാളപ്പെടുത്തി.

Related Questions:

' ജനങ്ങളാണ് പരമാധികാരിയെന്ന് പ്രഖ്യാപിച്ചത് ' ആരാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?

  1. ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടതായിരുന്നു രേയ്ൻ ഓഫ് ടെറർ
  2. ബ്ലഡി സൺഡേ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
  3. 1688-ൽ ഇംഗ്ലണ്ടിൽ മഹത്തായ വിപ്ലവം നടന്നു.
  4. 1949-ൽ ചൈനയിൽ ദേശീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു
    മാവോ സെ തുങിൻ്റെ നേതൃത്വത്തിൽ നടന്ന ലോങ്ങ് മാർച്ച് പിന്നിട്ട ദൂരം ?
    ' രക്തരൂക്ഷിതമായ ഞായറാഴ്ച്ച ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് ?