App Logo

No.1 PSC Learning App

1M+ Downloads
ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ ബുദ്ധൻ നിർദ്ദേശിച്ചത് :

Aകര്‍മ്മമാർഗ്ഗം

Bഅഷ്ടാംഗമാർഗ്ഗം

Cവിഭജനമാർഗ്ഗം

Dഭക്തിമാർഗ്ഗം

Answer:

B. അഷ്ടാംഗമാർഗ്ഗം

Read Explanation:

Buddhism / ബുദ്ധമതം

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ

  • ജീവിതത്തോട് വിരക്തി തോന്നിയ സിദ്ധാർത്ഥൻ വീട് വിട്ടിറങ്ങുകയും ബീഹാറിലെ ബുദ്ധഗയയിലെ നിരഞ്ജന നദീതീരത്തുള്ള ആൽമര ചുവട്ടിൽവെച്ച് നിർവ്വാണം നേടുകയും ചെയ്തു.

  • തൃഷ്ണയാണ് ദുഃഖത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അതിനെ അതിജീവിക്കാൻ അദ്ദേഹം അഷ്ടാംഗമാർഗ്ഗം നിർദ്ദേശിച്ചു.

  1. ശരിയായ വിശ്വാസം

  2. ശരിയായ വാക്ക്

  3. ശരിയായ ജീവിതം

  4. ശരിയായ സ്മരണ

  5. ശരിയായ ചിന്ത

  6. ശരിയായ പ്രവൃത്തി

  7. ശരിയായ പരിശ്രമം

  8. ശരിയായ ധ്യാനം


Related Questions:

ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ജാതിവ്യവസ്ഥയുടെ വളർച്ചയോടുകൂടി മതവും സംസ്കാരവും എല്ലാം ഉയർന്ന ജാതിക്കാരുടെ കുത്തകകളായി. 
  2. സമുദായത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിച്ചു കാണുവാൻ അസാധ്യമായ ഒരവസ്ഥ സംജാതമായി. 
  3. അവസര സമത്വത്തിന്റെ അഭാവത്തിൽ ഓരോ വ്യക്തിക്കും സമുദായത്തിൽ വളർന്നുവികസിക്കുവാനുള്ള സൗകര്യം നിഷേധിക്കപ്പെട്ടു. 
  4. താണജാതിക്കാർക്കുകൂടി സ്വീകാര്യമായ ഒരു മതത്തെ അടിസ്ഥാനമാക്കി സ്വാതന്ത്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ സാമൂഹ്യവ്യവസ്ഥിതി വാർത്തെടുക്കുവാനുള്ള ബോധപൂർവമായ ശ്രമം

    ഒന്നാം ജൈനമത സമ്മേളനത്തോടനുബന്ദിച്ചുള്ള ജൈനമതത്തിന്റെ വേർപ്പിരിവുകൾ ഏവ :

    1. ശ്വേതംബരൻമാൻ
    2. ദിംഗബരൻമാൻ
      തെക്കേ ഇന്ത്യയിൽ ജെെനമതം പ്രചരിപ്പിച്ച വ്യക്തി :
      ശ്രീബുദ്ധന്റെ വളർത്തമ്മയുടെ പേര് :
      ഒന്നാം ജൈനമത സമ്മേളനം നടന്ന വർഷം ഏതാണ് ?